അധികമൊന്നും ഫുട്ബോൾ കാണാറില്ല, പക്ഷേ അവൻ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു : സഹതാരത്തെക്കുറിച്ച് ഡി മരിയ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അർജന്റീനയുടെ യുവ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് പുറത്തെടുത്തിരുന്നത്. അർജന്റീനയുടെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നതും എൻസോ തന്നെയായിരുന്നു. വേൾഡ് കപ്പിന് ശേഷം താരത്തിന്റെ മൂല്യം വലിയ രൂപത്തിൽ കുതിച്ചുയർന്നിരുന്നു.

ഇപ്പോഴിതാ എൻസോ ഫെർണാണ്ടസിനെ പുകഴ്ത്തിക്കൊണ്ട് അർജന്റൈൻ സൂപ്പർ താരമായ ഡി മരിയ രംഗത്ത് വന്നിട്ടുണ്ട്.എൻസോ ഫെർണാണ്ടസ് തങ്ങളെ അത്ഭുതപ്പെടുത്തി കളഞ്ഞു എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.പുതുതായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡി മരിയയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഒരുപാട് ഫുട്ബോൾ ഒന്നും കാണാറില്ല. പക്ഷേ എൻസോ ഫെർണാണ്ടസ് വന്നുകൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തി. ദേശീയ ടീമിനോടൊപ്പം കളിക്കാനുള്ള ക്വാളിറ്റി തനിക്കുണ്ടെന്ന് അവൻ തെളിയിക്കുകയായിരുന്നു. ഒരേയൊരു തവണ മാത്രമാണ് എൻസോ ഫെർണാണ്ടസ് ഞങ്ങളോടൊപ്പം നേരത്തെ ഉണ്ടായിരുന്നത്. അദ്ദേഹം ബെൻഫക്കയിൽ നിന്നും വന്നു,വേൾഡ് കപ്പിൽ അർജന്റീന ടീമിൽ സ്റ്റാർട്ട് ചെയ്യാൻ ആരംഭിച്ചു, മാത്രമല്ല മികച്ച പ്രകടനം നടത്തിക്കൊണ്ട് വേൾഡ് കപ്പ് അവസാനിപ്പിക്കുകയും ചെയ്തു ” ഇതാണ് എൻസോ ഫെർണാണ്ടസിനെ കുറിച്ച് ഇപ്പോൾ ഡി മരിയ പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പിന് ശേഷവും തകർപ്പൻ പ്രകടനം തുടരാൻ എൻസോക്ക് സാധിക്കുന്നുണ്ട്. വേൾഡ് കപ്പിന് ശേഷം ക്ലബ്ബിനുവേണ്ടി ഒരു ഗോളും രണ്ട് അസിസ്റ്റുകളും കരസ്ഥമാക്കാൻ ഈ താരത്തിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *