Confirmed : ഒടുവിൽ സൂപ്പർ താരത്തെ പിഎസ്ജി സ്വന്തമാക്കി!

പിഎസ്ജിയെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചിരുന്നത് പ്രതിരോധനിരയിലെ അപാകതകളായിരുന്നു.പലപ്പോഴും ഗോളുകൾ വഴങ്ങേണ്ടിവരുന്ന ഡിഫൻസിനെയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഡിഫൻസ് ശക്തിപ്പെടുത്താൻ വേണ്ടി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വലിയ രൂപത്തിലുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തിയിരുന്നു.

ഇന്റർമിലാന്റെ പ്രതിരോധനിരതാരമായ മിലാൻ സ്ക്രിനിയർക്ക് വേണ്ടി പിഎസ്ജി അവരെ സമീപിച്ചുവെങ്കിലും അത് തള്ളിക്കളയുകയായിരുന്നു. പിന്നീട് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലും 20 മില്യൺ യൂറോയുടെ ഒരു ഓഫർ താരത്തിന് വേണ്ടി പിഎസ്ജി ഇന്ററിനെ വാഗ്ദാനം ചെയ്തു. പക്ഷേ ആ ഓഫർ ഇന്റർ നിരസിക്കുകയായിരുന്നു.സ്ക്രീനിയർ കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തുടരും എന്നുള്ള വിശ്വാസമായിരുന്നു ഇന്ററിന് ഉണ്ടായിരുന്നത്.

പക്ഷേ ഇന്റർമിലാന്റെ എല്ലാ ഓഫറുകളും നേരത്തെ സ്ക്രീനിയർ നിരസിച്ചിരുന്നു. മാത്രമല്ല താരം ഇപ്പോൾ പിഎസ്ജിയുമായി കരാറിൽ എത്തിക്കഴിഞ്ഞു എന്നുള്ള കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *