മെസ്സിയെ കൂടുതൽ മഹാനാക്കുന്നത് അദ്ദേഹത്തിന്റെ വിനയം: പ്രശംസിച്ച് റൊമേറോ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചപ്പോൾ അതിന്റെ ഭാഗമാവാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഡിഫൻഡറായ ക്രിസ്റ്റൻ റൊമേറോ.വേൾഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.നായകൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിലാണ് വലിയ ഇടവേളക്ക് ശേഷം അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. ഗോൾഡൻ ബോൾ ലഭിച്ച മെസ്സി തന്നെയായിരുന്നു വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരുന്നത്.

ലയണൽ മെസ്സിയുടെ വ്യക്തിത്വത്തെ ഇപ്പോൾ ക്രിസ്റ്റൻ റൊമേറോ വാനോളം പ്രശംസിച്ചിട്ടുണ്ട്. ലയണൽ മെസ്സിയുടെ വിനയമാണ് അദ്ദേഹത്തെ കൂടുതൽ മികച്ചതാക്കുന്നത് എന്നാണ് ഡിഫൻഡർ പറഞ്ഞിട്ടുള്ളത്. മെസ്സിയോടൊപ്പം ചിലവഴിച്ച സമയങ്ങളാണ് താൻ എപ്പോഴും ഓർക്കുകയെന്നും റൊമേറോ കൂട്ടിച്ചേർത്തു.ടൈംസ് എന്ന മാധ്യമത്തോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.റൊമേറോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോളിനെ കുറിച്ച് ശരിക്കും അറിവുള്ളവർക്ക് ലയണൽ മെസ്സിയെ പോലെയൊരു താരം ഇല്ല എന്നുള്ളത് അറിയാവുന്ന കാര്യമാണ്. പക്ഷേ ഞാൻ എപ്പോഴും ഓർമ്മക്കാറുള്ളത് ലയണൽ മെസ്സി എന്ന വ്യക്തിയെ കുറിച്ചാണ്. അദ്ദേഹം എന്നോടൊപ്പം ചിലവഴിച്ച നിമിഷങ്ങളെ കുറിച്ചാണ്. എന്നോടൊപ്പം ഉള്ള ആദ്യ ദിവസം മുതൽ അർജന്റീനയുടെ ദേശീയ ടീമിൽ അദ്ദേഹം പെരുമാറിയ രീതികളെ കുറിച്ചാണ്. വളരെ വിനയത്തോടുകൂടിയാണ് അദ്ദേഹം പെരുമാറുക. ഇത്തരം കാര്യങ്ങളാണ് അദ്ദേഹത്തെ കൂടുതൽ മികച്ചതാക്കുന്നത് ” റൊമേറോ പറഞ്ഞു.

ലയണൽ മെസ്സിയുടെ വിനയത്തെക്കുറിച്ചും ലാളിത്യത്തെ കുറിച്ചുമൊക്കെ നേരത്തെയും ഒരുപാട് പേർ സംസാരിച്ചിട്ടുണ്ട്. ഏതായാലും കഴിഞ്ഞ പിഎസ്ജിയുടെ മത്സരം മെസ്സി കളിച്ചിരുന്നില്ല. അടുത്ത റെയിംസിനെതിരെയുള്ള മത്സരത്തിൽ മെസ്സി തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *