ഇത് ചരിത്രം, ഫുട്ബോളിൽ ആദ്യമായി വെള്ളക്കാർഡ് പ്രയോഗിച്ച് റഫറി!

ഫുട്ബോളിൽ സർവ്വസാധാരണമായ ഒരു കാര്യമാണ് യെല്ലോ കാർഡും റെഡ് കാർഡും. കളിക്കളത്തിലെ ഫൗളുകൾക്കും മോശമായ പെരുമാറ്റത്തിനുമൊക്കെയാണ് യെല്ലോ കാർഡുകളും റെഡ് കാർഡുകളും റഫറിമാർ പുറത്തെടുക്കാനുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഫുട്ബോൾ ലോകത്ത് അപൂർവ്വമായ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്.

ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി കൊണ്ട് ഒരു റഫറി ഇപ്പോൾ വെള്ള കാർഡ് പ്രയോഗിച്ചിട്ടുണ്ട്. പോർച്ചുഗലിലെ വനിതാ മത്സരത്തിനിടെയാണ് ഈ സംഭവം അരങ്ങേറിയിട്ടുള്ളത്. പോർച്ചുഗീസ് വുമൺസ് സോക്കർ കപ്പിൽ വമ്പൻമാരായ ബെൻഫിക്കയും സ്പോർട്ടിങ് ലിസ്ബണും തമ്മിലായിരുന്നു മത്സരം അരങ്ങേറിയിരുന്നത്. മത്സരത്തിന്റെ 44ആം മിനിട്ടിൽ കളത്തിന് പുറത്തുള്ള ഒരു വ്യക്തി തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ രണ്ട് ടീമിന്റെയും മെഡിക്കൽ സ്റ്റാഫ് ആ വ്യക്തിയെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്തു.

അതിനുശേഷമാണ് മത്സരത്തിലെ റഫറിയായ കാതറിന ബ്രാങ്കോ വെള്ളക്കാർഡ് പുറത്തെടുത്തത്. തുടക്കത്തിൽ ആരാധകർക്കിടയിൽ ഒരു ആശയക്കുഴപ്പമുണ്ടായെങ്കിലും പിന്നീട് കാര്യങ്ങൾ എല്ലാവരും മനസ്സിലാക്കുകയായിരുന്നു. കളിക്കളത്തിലെ നല്ല പെരുമാറ്റത്തിന് ഫെയർ പ്ലേക്കാണ് വെള്ളക്കാർഡ് നൽകാറുള്ളത്. വലിയ രൂപത്തിലുള്ള കയ്യടികളോട് കൂടിയാണ് പിന്നീട് ഈ തീരുമാനത്തെ ആരാധകർ വരവേറ്റത്. രണ്ട് ടീമിന്റെയും മെഡിക്കൽ സ്റ്റാഫിനാണ് ഫെയർ പ്ലേക്ക് ഈ വൈറ്റ് കാർഡ് ലഭിച്ചത്.

1970 ലെ മെക്സിക്കൻ വേൾഡ് കപ്പിലാണ് ഫുട്ബോൾ ലോകത്ത് വൈറ്റ് കാർഡ് കൊണ്ടുവരുന്നത്. സ്പോർട്സിലെ എത്തിക്കൽ വാല്യൂ ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വൈറ്റ് കാർഡ് നടപ്പിലാക്കിയിട്ടുള്ളത്.മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കാണ് ബെൻഫിക്ക സ്പോർട്ടിങ് ലിസ്ബണെ പരാജയപ്പെടുത്തിയത്.ഏതായാലും റഫറിയായ കാതറീനയുടെ പ്രവർത്തി വലിയ കൈയ്യടികൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *