അദ്ദേഹത്തെ നഷ്ടമായത് യുണൈറ്റഡിന് വലിയ തിരിച്ചടിയാണ് : തുറന്ന് പറഞ്ഞ് ഡിഹിയ
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ക്രിസ്റ്റൽ പാലസ് ആയിരുന്നു യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ 43 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തുവെങ്കിലും മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഒരു ഫ്രീകിക്ക് ഗോളിലൂടെ പാലസ് സമനില നേടുകയായിരുന്നു.
ഏതായാലും ഈ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരമായ കാസമിറോക്ക് യെല്ലോ കാർഡ് ലഭിച്ചിരുന്നു.ലീഗിലെ അഞ്ചാമത്തെ യെല്ലോ കാർഡ് ആയതിനാൽ അടുത്ത ആഴ്സണലിനെതിരെയുള്ള മത്സരത്തിൽ കാസമിറോക്ക് കളിക്കാൻ സാധിക്കില്ല.താഴത്തെ നഷ്ടമായത് യുണൈറ്റഡിന് വലിയ തിരിച്ചടിയാണ് എന്നുള്ള കാര്യം ഇപ്പോൾ ഗോൾ കീപ്പറായ ഡേവിഡ് ഡിഹിയ തുറന്ന് സമ്മതിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Casemiro will miss Manchester United's game against Arsenal after picking up his fifth yellow card in the Premier League 😨 pic.twitter.com/MNb2Lmcc9n
— GOAL (@goal) January 18, 2023
‘ വരുന്ന ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ കാസമിറോക്ക് കളിക്കാൻ സാധിക്കില്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വലിയ തിരിച്ചടിയാണ്. എന്തുകൊണ്ടാണ് ആഴ്സണലിന് ഇത്രയും വലിയ രൂപത്തിലുള്ള വിശ്രമം ലഭിക്കുന്നത് എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല.ഇപ്പോൾ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു താരത്തെ നഷ്ടമായിരിക്കുന്നു. തീർച്ചയായും ഞങ്ങൾ അദ്ദേഹത്തെ മിസ്സ് ചെയ്യും. ഞങ്ങളെ സംബന്ധിച്ചിടത്തോളം കാസമിറോയുടെ അഭാവം വലിയ ഒരു നഷ്ടം തന്നെയാണ് ” ഡിഹിയ പറഞ്ഞു.
തുടർച്ചയായ മത്സരങ്ങളിൽ വിജയ കുതിപ്പ് നടത്തിയ യുണൈറ്റഡിന് ഈ സമനില ഒരു തിരിച്ചടി തന്നെയായിരുന്നു. പക്ഷേ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആഴ്സണലിനെതിരെയുള്ള മത്സരം യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഒരു അവസരം തന്നെയാണ്. വിജയിച്ചു കഴിഞ്ഞാൽ ഇവരുമായുള്ള അകലം കുറക്കാൻ യുണൈറ്റഡിന് സാധിക്കും.