ഷിൻ പാഡോക്കെ ധരിച്ച് റെഡിയായി ഇരുന്നോളൂ : ഹൂലിയന് റൊമേറോയുടെ മുന്നറിയിപ്പ്‌!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ടോട്ടെൻഹാമാണ്. ജനുവരി 20-ആം തീയതിയാണ് ഈ മത്സരം നടക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു പോരാട്ടം നടക്കുക. അർജന്റീനയുടെ വേൾഡ് കപ്പ് ജേതാക്കളായ ഹൂലിയൻ ആൽവരസും ക്രിസ്റ്റ്യൻ റൊമേറോയും മുഖാമുഖം വരുന്നു എന്നുള്ള ഒരു പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.

സിറ്റിയുടെ മുന്നേറ്റ നിര താരമായ ആൽവരസിനെ തടയേണ്ട ചുമതല ടോട്ടൻഹാമിന്റെ പ്രതിരോധനിര താരമായ റൊമേറോക്കായിരിക്കും. എന്നാൽ ഈ മത്സരത്തിന് മുന്നേ തന്റെ അർജന്റൈൻ സഹതാരത്തിന് റൊമേറോ തമാശരൂപേണ ചില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഷിൻ പാഡോക്കെ ധരിച്ച് റെഡിയായി ഇരുന്നോളൂ എന്നാണ് റൊമേറോ പറഞ്ഞിട്ടുള്ളത്.ഡി സ്പോർട്സ് റേഡിയോയോട് സംസാരിക്കുകയായിരുന്നു റൊമേറോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വരുന്ന വ്യാഴാഴ്ച ഞങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കുന്നുണ്ട്. ഇപ്പോൾ സ്പൈഡർ സ്വയം സൂക്ഷിക്കേണ്ട ഒരു സമയമാണ്. അദ്ദേഹം ഷിൻ പാഡ് ഒക്കെ ധരിച്ച് റെഡിയായി ഇരിക്കട്ടെ ” ഇതാണ് റൊമേറോ പറഞ്ഞിട്ടുള്ളത്. സ്പൈഡർ എന്നാണ് ഹൂലിയൻ ആൽവരസിനെ പൊതുവേ വിളിക്കാറുള്ളത്.

സിറ്റിക്ക് വേണ്ടി ലഭിക്കുന്ന അവസരങ്ങളിലൊക്കെ മികച്ച പ്രകടനം നടത്താൻ ഈ അർജന്റീന സൂപ്പർതാരത്തിന് സാധിക്കാറുണ്ട്.സിറ്റിക്ക് വേണ്ടി കളിച്ച എല്ലാ കോമ്പറ്റീഷനിലും ഗോൾ കണ്ടെത്താൻ ഹൂലിയൻ ആൽവരസിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ അവസരം ലഭിക്കാനുള്ള സാധ്യത താരത്തിന് കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *