അർജന്റീനക്കെതിരെ നടപടി ആരംഭിച്ച ഫിഫ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ലയണൽ മെസ്സിയുടെ അർജന്റീന കിരീടം നേടിയിരുന്നത്. ഈ കിരീട നേട്ടത്തിനുശേഷം അർജന്റീന താരങ്ങളുടെ ചില പ്രവർത്തി വലിയ രൂപത്തിൽ വിവാദമായിരുന്നു. പ്രത്യേകിച്ച് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയെ എമിലിയാനോ മാർട്ടിനസ്‌ ഉൾപ്പെടെയുള്ളവർ അധിക്ഷേപിച്ചതായിരുന്നു വലിയ രൂപത്തിൽ വിവാദമായിരുന്നത്.

ഏതായാലും അർജന്റീനക്കെതിരെ ഇപ്പോൾ ഫിഫ നടപടി ആരംഭിച്ചിട്ടുണ്ട്. ഫിഫയുടെ ഡിസിപ്ലിനറി കോഡ് ലംഘിച്ചു എന്ന കാര്യത്തിലാണ് ഇപ്പോൾ ഫിഫയുടെ അച്ചടക്ക കമ്മിറ്റി നടപടി ആരംഭിച്ചിട്ടുള്ളത്.ഫിഫയുടെ 3 ആർട്ടിക്കിളുകളാണ് ഇവർ ലംഘിച്ചിട്ടുള്ളത്.ഫിഫയുടെ ഫെയർ പ്ലേ നിയമങ്ങൾ ലംഘിക്കുക, ഒഫീഷ്യൽസിനെതിരെയും താരങ്ങൾക്കെതിരെയും മോശമായ പെരുമാറ്റം,മാർക്കറ്റിംഗ് മീഡിയ റെഗുലേഷൻസ് ലംഘിക്കുക എന്നീ വിഷയങ്ങളിലാണ് ഇപ്പോൾ അർജന്റീനക്കെതിരെ ഫിഫ നടപടി ആരംഭിച്ചിട്ടുള്ളത്.

പക്ഷേ ഫൈനൽ മത്സരത്തിനുശേഷം ഉണ്ടായ ഏത് സംഭവത്തിലാണ് എന്നുള്ളത് വ്യക്തമല്ല.കിലിയൻ എംബപ്പേ മരണപ്പെട്ടു, ഒരു മിനിറ്റ് മൗനം ആചരിക്കൂ എന്നുള്ള ചാന്റ് അർജന്റീന താരങ്ങൾ ഡ്രസ്സിംഗ് റൂമിൽ മുഴക്കിയിരുന്നു.ഒരുപക്ഷേ അതിനുമേലുള്ള നടപടിയാവാം എന്നാണ് പ്രമുഖ അർജന്റീന മാധ്യമമായ Tyc റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാത്രമല്ല ക്രൊയേഷ്യക്കെതിരെയും ഫിഫ ഇപ്പോൾ അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ ഇക്വഡോർ,മെക്സിക്കോ, സെർബിയ എന്നിവർക്ക് ഫിഫ പിഴ വിധിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *