അരങ്ങേറ്റത്തിൽ ഫെലിക്സിന് റെഡ്,ചെൽസിക്ക് തോൽവി,ബാഴ്സ ഫൈനലിൽ!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ചെൽസിക്ക് തോൽവി. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ചെൽസിയെ ഫുൾഹാം പരാജയപ്പെടുത്തിയിട്ടുള്ളത്.അത്ലറ്റിക്കോ വിട്ടു കൊണ്ട് ദിവസങ്ങൾക്ക് മുന്നേ ചെൽസിയിൽ എത്തിയ ഫെലിക്സ് ഇന്നലെ അരങ്ങേറ്റം കുറിച്ചിരുന്നു.എന്നാൽ അരങ്ങേറ്റത്തിൽ തന്നെ റെഡ് കാർഡ് വഴങ്ങിക്കൊണ്ട് കളം വിടാനായിരുന്നു താരത്തിന്റെ വിധി. ഗുരുതരമായ ഫൗൾ ചെയ്തതിനായിരുന്നു ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ തന്നെ റെഡ് കാർഡ് താരത്തിന് വഴങ്ങേണ്ടി വന്നത്.
മത്സരത്തിന്റെ 25ആം മിനുട്ടിൽ വില്യനാണ് ഫുൾഹാമിന് ലീഡ് നേടിക്കൊടുത്തത്. എന്നാൽ 47ആം മിനുട്ടിൽ കൂലിബലിയിലൂടെ ചെൽസി സമനില പിടിച്ചു.73ആം മിനുട്ടിൽ വിനീഷ്യസ് ഫുൾഹാമിന് വേണ്ടി ഗോൾ നേടിയതോടെ വിജയം അവർ സ്വന്തമാക്കുകയായിരുന്നു.തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഇപ്പോൾ ചെൽസി പരാജയപ്പെടുന്നത്.നിലവിൽ പത്താം സ്ഥാനത്താണ് ചെൽസി ഉള്ളത്.
A red card on his Premier League debut.
— ESPN UK (@ESPNUK) January 12, 2023
Joao Felix adds to Chelsea's nightmares 😱 pic.twitter.com/s3KAPyelMt
അതേസമയം ഇന്നലെ നടന്ന സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിൽ ബാഴ്സ വിജയിച്ചുകയറി.പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ബാഴ്സയുടെ വിജയം. നിശ്ചിത സമയത്ത് രണ്ട് ടീമുകളും 2-2 എന്ന സ്കോറിൽ സമനില പാലിക്കുകയായിരുന്നു.ലെവന്റോസ്ക്കി,ഫാറ്റി എന്നിവർ ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ റയൽ ബെറ്റിസിന് വേണ്ടി ഫെകിർ,മോറോൻ എന്നിവരാണ് ഗോളുകൾ നേടിയത്.പെനാൽറ്റി ഷൂട്ടൗട്ടിൽ ബാഴ്സ വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.ടെർ സ്റ്റീഗൻ ബാഴ്സയുടെ ഹീറോയാവുകയായിരുന്നു.സൂപ്പർ കപ്പ് ഫൈനലിൽ ഒരു എൽ ക്ലാസിക്കോ പോരാട്ടമാണ് ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത്.
കോപ്പ ഇറ്റാലിയൻ നടന്ന മത്സരത്തിൽ റോമ ജെനോവയെ പരാജയപ്പെടുത്തിയിട്ടുണ്ട്. അർജന്റീന സൂപ്പർ താരമായ പൗലോ ഡിബാലയുടെ ഗോൾ ആണ് റോമക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.