ജോവോ ഫെലിക്സ് ഇനി പ്രീമിയർ ലീഗിൽ കളിക്കും!

പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സ് നിലവിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ അവരുടെ പരിശീലകനായ ഡിയഗോ സിമയോണിയുമായി താരം അത്ര നല്ല നിലയിലല്ല.പരിശീലകൻ പലപ്പോഴും അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചിരുന്നു.

പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയിരുന്നു താരത്തിനു വേണ്ടി സജീവമായി ഉണ്ടായിരുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ്,ആഴ്സണൽ, ചെൽസി എന്നിവരായിരുന്നു പ്രധാനമായും താരത്തിനു വേണ്ടി പോരാട്ടം നടത്തിയിരുന്നത്. ഇപ്പോഴിതാ ചെൽസി താരത്തെ സ്വന്തമാക്കി കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ മാധ്യമമായ അത്ലറ്റിക്കാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

ലോൺ അടിസ്ഥാനത്തിലായിരിക്കും ഫെലിക്സ് ചെൽസിയിൽ എത്തുക. 11 മില്യൺ യൂറോ ആയിരിക്കും താരത്തിനു വേണ്ടി ഈ പ്രീമിയർ ലീഗ് ക്ലബ്ബ് ചിലവഴിക്കുക. താരത്തിന്റെ കാര്യത്തിൽ ഒരു വെർബൽ അഗ്രിമെന്റിൽ എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു.

ഈ സീസണിൽ അത്ര മികവിലേക്കു ഉയരാൻ ഈ പോർച്ചുഗീസ് സൂപ്പർതാരത്തിന് ലാലിഗയിൽ കഴിഞ്ഞിരുന്നില്ല. നാല് ഗോളുകളാണ് അദ്ദേഹം ലാലിഗയിൽ കരസ്ഥമാക്കിയിട്ടുള്ളത്.പക്ഷേ വേൾഡ് കപ്പിൽ ഭേദപ്പെട്ട പ്രകടനം അദ്ദേഹം പുറത്തെടുത്തിരുന്നു.മോശം പ്രകടനം നടത്തുന്ന ചെൽസിക്ക് ഒരു ഊർജ്ജം നൽകാൻ ഫെലിക്സിന്റെ വരവിന് സാധിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *