സൗദിയിൽ ക്രിസ്റ്റ്യാനോക്കെതിരെ കളിക്കണം, മത്സരം മാറ്റിവെക്കാൻ ആവശ്യപ്പെട്ട് പിഎസ്ജി!
ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഒരു ഫ്രണ്ട്ലി മത്സരം ഈ ജനുവരി മാസത്തിൽ തന്നെ അരങ്ങേറുന്നുണ്ട്.ജനുവരി 19ആം തീയതി നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ സൗദിയിലെ ഓൾ സ്റ്റാർ ഇലവനാണ്. അതായത് സൗദി അറേബ്യയിലെ പ്രധാനപ്പെട്ട ക്ലബ്ബുകളായ അൽ ഹിലാൽ,അൽ നസ്സ്ർ എന്നീ ക്ലബ്ബുകളിലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഇലവനാണ് പിഎസ്ജിയെ ഫ്രണ്ട്ലി മത്സരത്തിൽ നേരിടുക.
ഈ മത്സരത്തിൽ ഓൾ സ്റ്റാർ ഇലവനെ പരിശീലിപ്പിക്കുക പ്രശസ്ത അർജന്റൈൻ പരിശീലകനായ മാഴ്സെലോ ഗല്ലാർഡോയാണ്. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു സൗഹൃദ മത്സരം നടക്കുക. ജനുവരി പതിനഞ്ചാം തീയതി റെന്നസിനെതിരെ ഒരു ലീഗ് വൺ മത്സരം പിഎസ്ജി കളിക്കുന്നുണ്ട്. ഈ മത്സരത്തിനുശേഷമായിരിക്കും പിഎസ്ജിയിൽ സൗദി അറേബ്യയിൽ എത്തുക.
📅 19 de enero
— Fuera de Juego (@ESPN_FDJ) January 8, 2023
😍 PSG vs Combinado Al Hilal-Al Nassr.
🏆 Una última oportunidad para ver a Messi enftentando a Cristiano Ronaldo.
❤️❤️❤️❤️❤️❤️❤️❤️❤️ pic.twitter.com/84JBmLSUT6
പത്തൊമ്പതാം തീയതിയാണ് ഈ ഫ്രണ്ട്ലി മത്സരം നടക്കുന്നത്. അതിനുശേഷം 22ആം തിയ്യതി കോപ ഡി ഫ്രാൻസിൽ നടക്കുന്ന പ്രീ ക്വാർട്ടർ മത്സരം പിഎസ്ജി കളിക്കേണ്ടതുണ്ട്.ഈ മത്സരം ഇപ്പോൾ തൊട്ടടുത്ത ദിവസത്തേക്ക്, അതായത് ഇരുപത്തിമൂന്നാം തീയതിയിലേക്ക് മാറ്റിവെക്കാൻ പിഎസ്ജി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സൗദിയിലെ ഈ സൗഹൃദ മത്സരം കളിക്കാൻ വേണ്ടി തന്നെയാണ് തീയതി ഒരു ദിവസത്തേക്ക് നീട്ടാൻ ആവശ്യപ്പെട്ടിട്ടുള്ളത്. പക്ഷേ ഈ വിഷയത്തിൽ ഇതുവരെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ തീരുമാനമെടുത്തിട്ടില്ല.
ലോകമെമ്പാടുമുള്ള ആരാധകർ ഈ സൗഹൃദ മത്സരത്തിലേക്ക് ഉറ്റുനോക്കാൻ കാരണം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്. രണ്ടുപേരും ഈ മത്സരത്തിൽ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഒരിടവേളക്കുശേഷം ഇരുവരെയും എതിരാളികളായി നമുക്ക് കാണാൻ കഴിയും. ആ അസുലഭ മുഹൂർത്തത്തിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.