എതിരാളിയെ തകർത്തെറിഞ്ഞു, കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം സ്കലോണിക്ക്.

2021ൽ അർജന്റീനക്ക് കോപ്പ അമേരിക്ക നേടിക്കൊടുത്തതിന് പിന്നാലെ കഴിഞ്ഞ വർഷം ഫൈനലിസിമയും പിന്നാലെ ഖത്തർ വേൾഡ് കപ്പ് കിരീടവും അർജന്റീനക്ക് നേടി കൊടുക്കാൻ അവരുടെ പരിശീലകനായ ലയണൽ സ്കലോണിക്ക് സാധിച്ചിരുന്നു.അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും മികവും തന്നെയാണ് എന്ന് അർജന്റീനയെ ഈ രൂപത്തിലേക്ക് എത്തിച്ചിട്ടുള്ളത്.ഇപ്പോഴിതാ അർഹിച്ച ഒരു പുരസ്കാരം ഈ പരിശീലകനെ തേടി എത്തിയിട്ടുണ്ട്.

IFFHS നൽകുന്ന കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം ലയണൽ സ്കലോണിയാണ് സ്വന്തമാക്കിയിട്ടുള്ളത്.എതിരാളിയായ ഫ്രാൻസിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സിനെ തകർത്തെറിഞ്ഞു കൊണ്ടാണ് സ്കലോണി ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. 240 പോയിന്റ് ആണ് അർജന്റീന കാരനായ ഈ പരിശീലകൻ സ്വന്തമാക്കിയിട്ടുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസിന്റെ പരിശീലകൻ നേടിയിട്ടുള്ളത് കേവലം 45 പോയിന്റ് മാത്രമാണ്. എതിരാളിയെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് സ്കലോണി ഈ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ളത്. മൊറോക്കോയുടെ പരിശീലകനായ വാലിദാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.IFFHS ന്റെ ഏറ്റവും മികച്ച ഗോൾ സ്കോറർക്കുള്ള പുരസ്കാരവും ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും ഏറ്റവും മികച്ച പ്ലേ മേക്കർക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നത് സ്കലോണിയുടെ നായകനായ ലയണൽ മെസ്സി തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *