ജംഷെഡ്പൂരിനെ തകർത്തു തരിപ്പണമാക്കി,ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പ് തുടരുന്നു!
ഒരല്പം മുമ്പ് നടന്ന ഐഎസ്എല്ലിലെ പന്ത്രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂരിനെ തകർത്തു തരിപ്പണമാക്കിയത്. തുടക്കം തൊട്ട് ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഒരിക്കൽ പോലും എതിരാളികളെ പിടിമുറുക്കാൻ അനുവദിച്ചിരുന്നില്ല.
മത്സരത്തിന്റെ ഒമ്പതാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് കരസ്ഥമാക്കുന്നത്.ദിമിത്രയോസ് നൽകിയ പാസ് അതിമനോഹരമായ ബാക്ക് ഹീൽ ഫിനിഷിംഗിലൂടെ ജിയാനു വലയിൽ എത്തിക്കുകയായിരുന്നു.പക്ഷേ ഈ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. എന്തെന്നാൽ ചീമ ചുകു ജംഷെഡ്പൂരിന് പതിനേഴാം മിനിറ്റിൽ സമനില ഗോൾ നേടിക്കൊടുത്തു.
പുതുവർഷത്തിൽ ഒരു ഉജ്ജ്വല തുടക്കം 💛😍#KBFCJFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/ombGVUAcA0
— Kerala Blasters FC (@KeralaBlasters) January 3, 2023
പക്ഷേ ഹാൻഡ് ബോൾ കാരണം 31 മിനിട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ദിമിത്രിയോസ് കേരളത്തിന് മുൻകൈ നൽകുകയായിരുന്നു. പിന്നീട് 65ആണ് മിനിട്ടിലാണ് ലൂണയുടെ അതിമനോഹരമായ ഗോൾ പിറക്കുന്നത്.ലൂണ തന്നെ തുടങ്ങിവെച്ച മുന്നേറ്റം ജിയാനുവിന്റെ
പാസിൽ നിന്ന് ലൂണ തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു.ഇതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു.
ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. അവസാനമായി കളിച്ച എട്ടുമത്സരങ്ങളിൽ ഒന്നിൽ പോലും ബ്ലാസ്റ്റേഴ്സ് പരാജയം പറഞ്ഞിട്ടില്ല.നിലവിൽ ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്. 12 മത്സരങ്ങളിൽ നിന്ന് 25 പോയിന്റ് ആണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 30 പോയിന്റ് ഉള്ള മുംബൈയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.