ലാലിഗ ഒന്നും ചെയ്യാതെ നോക്കിനിൽക്കുന്നുവെന്ന് വിനീഷ്യസ്,താരത്തിനെതിരെ പ്രതികരിച്ച് ലാലിഗ പ്രസിഡന്റ്!

കഴിഞ്ഞ ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം കരസ്ഥമാക്കിയിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് റയൽ വല്ലഡോലിഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിനിടെ സൂപ്പർതാരം വിനീഷ്യസ് ജൂനിയർക്ക് വലിയ രൂപത്തിലുള്ള വംശയാധിക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.റയൽ വല്ലഡോലിഡ് ആരാധകരാണ് വിനീഷ്യസിനെ വംശീയമായി അധിക്ഷേപിച്ചത്.മുമ്പും ഇത്തരത്തിലുള്ള സമാനമായ അനുഭവങ്ങൾ ഈ താരത്തിന് നേരിടേണ്ടി വന്നിരുന്നു.

ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷമായ രൂപത്തിൽ വിനീഷ്യസ് പ്രതികരിച്ചിരുന്നു. വംശീയമായ അധിക്ഷേപങ്ങൾ സ്റ്റേഡിയങ്ങളിൽ തുടർന്നുകൊണ്ടേയിരിക്കുന്നുവെന്നും എന്നാൽ ലാലിഗ ഒന്നും ചെയ്യാതെ നോക്കിനിൽക്കുന്നു എന്നുമായിരുന്നു വിനീഷ്യസിന്റെ ആരോപണം. എന്നാൽ താൻ തലയുയർത്തി കൊണ്ട് തന്നെ വിജയങ്ങൾ ആഘോഷിക്കുമെന്നും വിനീഷ്യസ് കൂട്ടിച്ചേർത്തു.

എന്നാൽ ലാലിഗ പ്രസിഡന്റ് ആയ ഹവിയർ ടെബാസ് ഇതിനോട് പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് വിനീഷ്യസിന്റെ ആരോപണങ്ങൾ പൂർണമായും തെറ്റാണ്, അത് സത്യമല്ല ടെബാസ്‌ പറഞ്ഞിട്ടുള്ളത്. ലാലിഗ വർഷങ്ങളായിട്ട് റേസിസത്തിനെതിരെ പോരാടുന്നുണ്ടെന്നും വിനീഷ്യസ് പറഞ്ഞത് അന്യായമായ കാര്യമാണ് എന്നും ടെബാസ് ആരോപിച്ചു.

പക്ഷേ ഒടുവിൽ വിനീഷ്യസിനൊപ്പം ലാലിഗയുണ്ടെന്നും നമുക്ക് ഒരുമിച്ച് മുന്നോട്ടുപോകാം എന്നുമായിരുന്നു ടെബാസ് അറിയിച്ചത്. നേരത്തെയും വിനീഷ്യസിന് വംശീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നിരുന്നു. ഇതിനെതിരെ ലാലിഗ നടപടികൾ ഒന്നും കാര്യമായി കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് ഈ ബ്രസീലിയൻ സൂപ്പർതാരം ഇത്തരത്തിലുള്ള ഒരു പോസ്റ്റ് പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *