നെയ്മറുടെ കാര്യത്തിൽ പിഎസ്ജിക്ക് ആശ്വാസവാർത്ത !
കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ സ്ട്രാസ്ബർഗിനെ പരാജയപ്പെടുത്താൻ വമ്പന്മാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിൽ പിഎസ്ജി വിജയിച്ചിരുന്നത്. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ,മാർക്കിഞ്ഞോസ് എന്നിവരായിരുന്നു പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയിരുന്നത്.
മത്സരത്തിൽ സൂപ്പർതാരം നെയ്മർ ജൂനിയർ റെഡ് കാർഡ് കണ്ടിരുന്നു. രണ്ട് യെല്ലോ കാർഡുകൾ കണ്ടു കൊണ്ടാണ് നെയ്മർ കളം വിടേണ്ടിവന്നത്. ആദ്യത്തെ യെല്ലോ കാർഡ് ഫൗൾ ചെയ്തതിനും രണ്ടാമത്തെ യെല്ലോ കാർഡ് ഡൈവിംഗ് ചെയ്തതിനുമാണ് ലഭിച്ചത്. ഈ വിഷയം ഇന്ന് LFP യുടെ ഡിസിപ്ലിനറി കമ്മറ്റി ചർച്ച ചെയ്തിരുന്നു.
Neymar has had an absurd year 😳 pic.twitter.com/nlgadoNgqG
— ESPN FC (@ESPNFC) December 29, 2022
അതായത് നെയ്മറുടെ റെഡ് കാർഡ് കൂടുതൽ മോശമായ രൂപത്തിലാണോ ലഭിച്ചത് എന്നായിരുന്നു അവർ പരിശോധിച്ചിരുന്നത്. കൂടുതൽ മത്സരങ്ങളിൽ നെയ്മർക്ക് സസ്പെൻഷൻ നൽകണമോ എന്നുള്ള കാര്യവും ഇവർ ചർച്ച ചെയ്തിരുന്നു. എന്നാൽ ഇവിടെ പിഎസ്ജിക്ക് ലഭിച്ച ആശ്വാസവാർത്ത എന്തെന്നാൽ നെയ്മർക്ക് കേവലം ഒരു മത്സരം മാത്രമാണ് നഷ്ടമാവുക.
റെഡ് കാർഡ് ലഭിച്ചു കഴിഞ്ഞാൽ സാധാരണ രൂപത്തിൽ തൊട്ടടുത്ത മത്സരം നഷ്ടമാവും.അതിനേക്കാൾ കൂടുതൽ സസ്പെൻഷൻ ഒന്നും തന്നെ നൽകേണ്ടതില്ല എന്നാണ് LFP ഡിസിപ്ലിനറി കമ്മിറ്റിയുടെ തീരുമാനം. അതുകൊണ്ടുതന്നെ ലെൻസിനെതിരെയുള്ള മത്സരം മാത്രമാണ് നിയമനഷ്ടമാവുക. പിന്നീട് കോപ്പാ ഡി ഫ്രാൻസിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ നെയ്മർക്ക് സാധിക്കും.