ഒഡീഷ വെല്ലുവിളിയും അതിജീവിച്ചു, ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ് തുടരുന്നു!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന തങ്ങളുടെ പതിനൊന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തിയത്. സന്ദീപ് സിംഗ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ ബ്ലാസ്റ്റേഴ്സ് തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും അതിന്റെ ഫലമായി ഗോൾ പിറക്കുകയും ചെയ്തു.മിറാണ്ടയുടെ ക്രോസ് തടയുന്നതിൽ ഒഡീഷ ഗോൾകീപ്പർക്ക് പിഴച്ചപ്പോൾ തക്കം പാർത്തു നിന്ന സന്ദീപ് അത് ഹെഡ്ഡറിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. മത്സരത്തിന്റെ 86ആം മിനിട്ടിലായിരുന്നു ഈ ഗോൾ പിറന്നിരുന്നത്.

ഈ ഗോളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്. ഇതോടെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്.അവസാനത്തെ 7 മത്സരങ്ങളിൽ ഒന്നിൽ പോലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടില്ല.

വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റ് ആണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്.27 പോയിന്റ് ഉള്ള മുംബൈ സിറ്റി എഫ്സി ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഇനി ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളും ഇവർ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *