ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം കൈപ്പറ്റി നെയ്മർ, കാരണം ഇതാണ്!

പ്രമുഖ അമേരിക്കൻ ബിയർ ബ്രാൻഡായ ബഡ്വൈസർ കഴിഞ്ഞ ദിവസമായിരുന്നു ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സമ്മാനിച്ചിരുന്നത്. ബ്രസീലിയൻ ഇതിഹാസമായ പെലെയാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തിനുള്ള പുരസ്കാരത്തിന് അർഹനായത്. എന്നാൽ അദ്ദേഹം ഇപ്പോൾ ക്യാൻസർ മൂലം ഹോസ്പിറ്റലിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ അഭാവത്തിൽ ഈ പുരസ്കാരം പെലെക്ക് വേണ്ടി സ്വീകരിക്കാൻ ബഡ്വൈസർ ക്ഷണിച്ചിരുന്നത് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെയായിരുന്നു.

കഴിഞ്ഞദിവസം നെയ്മർ ജൂനിയർ ഈ ഗോൾഡൻ പ്ലേറ്റ് ട്രോഫി പെലെയെ പ്രതിനിധീകരിച്ചുകൊണ്ട് കൈപ്പറ്റി. മാത്രമല്ല തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനെക്കുറിച്ച് നെയ്മർ സംസാരിച്ചിട്ടുമുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് പെലെയെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായി കൊണ്ട് ഈ പുരസ്കാരം സ്വീകരിക്കാൻ ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നും നെയ്മർ പറഞ്ഞിരുന്നു.ബ്രസീലിയൻ സൂപ്പർതാരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രത്യേകതയുള്ള ഒരു ദിവസമാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബഡ്വൈസറിന്റെ പുരസ്കാരം പെലെക്ക് വേണ്ടി ഏറ്റുവാങ്ങാൻ ഞാൻ ക്ഷണിക്കപ്പെട്ടിരുന്നു.ഈ നിമിഷത്തിന്റെ ഭാഗമാവാൻ സാധിച്ചത് എനിക്ക് അഭിമാനം നൽകുന്ന കാര്യം തന്നെയാണ്. എന്റെയും ജീവിതത്തിന്റെ ഭാഗമാണ് പെലെ.അദ്ദേഹം ഞങ്ങളുടെ രാജാവാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ” ഇതാണ് നെയ്മർ പെലെയെ കുറിച്ച് പങ്കുവെച്ചിട്ടുള്ളത്.

നിലവിൽ കാൻസറിനോട് പൊരുതുകയാണ് പെലെ. കഴിഞ്ഞ മൂന്നാഴ്ചയായി സാവോപോളോയിലെ ഹോസ്പിറ്റലിൽ അദ്ദേഹം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *