ഫ്രാൻസുകാർ കരച്ചിൽ നിർത്തണം : പെറ്റീഷൻ ആരംഭിച്ച് അർജന്റീനക്കാർ!
ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഫ്രാൻസിന് പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീന വിജയം സ്വന്തമാക്കിയത്. എന്നാൽ ഈ ഫൈനലുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.
പ്രത്യേകിച്ച് ഫ്രാൻസ് ആരാധകരാണ് റഫറിക്കെതിരെ ആരോപണങ്ങൾ ഉയർത്തിക്കൊണ്ട് രംഗത്ത് വന്നിട്ടുള്ളത്. അർജന്റീന നേടിയ ഗോളുകളിൽ പലതും അസാധുവാണ് എന്ന ആരോപണമാണ് ഫ്രാൻസ് ആരാധകരും മാധ്യമങ്ങളും ഉയർത്തുന്നത്. മാത്രമല്ല അവർ ഒരു പെറ്റീഷൻ തുടങ്ങുകയും ചെയ്തിരുന്നു. വേൾഡ് കപ്പ് ഫൈനൽ വീണ്ടും നടത്തണമെന്നുള്ള വ
പെറ്റീഷനിൽ ആകെ രണ്ട് ലക്ഷത്തിനു മുകളിൽ ആളുകൾ ഒപ്പുവക്കുകയും ചെയ്തിരുന്നു.
As a result, there's a petition coming from #ARG but with a different request: pic.twitter.com/S4RLH2urpq
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) December 23, 2022
ഫ്രാൻസ് ആരാധകരായിരുന്നു ഈ പെറ്റീഷന് തുടക്കം കുറിച്ചിരുന്നത്. എന്നാൽ ഈ പെറ്റീഷന് മറുപടിയായി അർജന്റീന ആരാധകർ ഒരു പെറ്റീഷൻ ആരംഭിച്ചിട്ടുണ്ട്. ഫ്രാൻസുകാർ കരച്ചിൽ നിർത്തണം എന്നാണ് ഈ പെറ്റീഷനിൽ ഇവരുടെ ആവശ്യം. 50000 നു മുകളിൽ ആളുകൾ ഇതിനോടകം തന്നെ ഇതിൽ ഒപ്പുവെച്ചു കഴിഞ്ഞു.
അർജന്റീനയുടെ കിരീടനേട്ടം അംഗീകരിക്കണമെന്നും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം മെസ്സിയാണ് എന്നുള്ളത് അംഗീകരിക്കണമെന്നും ഈ പെറ്റീഷനിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഏതായാലും ഈ രണ്ടു പെറ്റീഷനുകൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചാവിഷയമായിട്ടുണ്ട്. എന്നാൽ ഇതൊന്നും തന്നെ ഫിഫയെ യാതൊരു രൂപത്തിലും ബാധിക്കുകയില്ല.