എംബപ്പേയുടെ മുഖം പതിച്ച പാവ,തൊട്ടടുത്ത് സഹതാരം മെസ്സി,പരിഹാസവുമായി എമിലിയാനോ മാർട്ടിനസ്!

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഫ്രാൻസിന് പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. തുടർന്ന് അർജന്റീന തങ്ങളുടെ നാട്ടിൽ തിരിച്ചെത്തുകയും ട്രോഫിയുമായുള്ള പരേഡ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ വലിയ ജനത്തിരക്ക് മൂലം പരേഡ് പൂർത്തിയാക്കാൻ സാധിക്കാതെ പോവുകയും അർജന്റീന താരങ്ങൾ ക്യാമ്പിലേക്ക് ഹെലികോപ്റ്റർ വഴി മടങ്ങുകയും ചെയ്തിരുന്നു.

ഈ ആഘോഷത്തിനിടെ അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനെസ്സ് ചെയ്ത ഒരു പ്രവർത്തി ഇപ്പോൾ വലിയ ചർച്ചാവിഷയമായിട്ടുണ്ട്. അതായത് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ മുഖം പതിച്ച ഒരു ചെറിയ പാവക്കുട്ടി കൈപ്പിടിയിൽ പിടിച്ചുകൊണ്ടാണ് എമി മാർട്ടിനസ് തന്റെ വിജയം ആഘോഷിച്ചിട്ടുള്ളത്.എംബപ്പേയേ പരിഹസിക്കുകയാണ് ഇതിലൂടെ അർജന്റീനയുടെ ഗോൾകീപ്പർ ചെയ്തിട്ടുള്ളത്.

മാത്രമല്ല അർജന്റീനയുടെ നായകനായ ലയണൽ മെസ്സി എമിയുടെ തൊട്ടരികിൽ നിൽക്കുന്നുമുണ്ട്.ക്ലബ് തലത്തിൽ സഹതാരങ്ങളായി കളിക്കുന്നവരാണ് ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും. നേരത്തെയും അർജന്റീന ഡ്രസ്സിംഗ് റൂമിൽ എംബപ്പേക്കെതിരെ പരിഹാസങ്ങൾ ഉയർന്നിരുന്നു. ഒരു മിനിറ്റ് എംബപ്പേക്ക് വേണ്ടി മൗനം ആചരിക്കൂ എന്നായിരുന്നു എല്ലാ താരങ്ങളും ചേർന്നുകൊണ്ട് ചാന്റ് ചെയ്തിരുന്നത്.

മാസങ്ങൾക്ക് മുമ്പ് അർജന്റീനയും ബ്രസീലും അടങ്ങുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ക്വാളിറ്റിയുള്ള മത്സരങ്ങൾ കളിക്കുന്നില്ലെന്നും ഹൈ ലെവൽ മത്സരങ്ങൾ യൂറോപ്യൻ രാജ്യങ്ങളാണ് കളിക്കുന്നത് എന്നുള്ള പ്രസ്താവന എംബപ്പേ നടത്തിയിരുന്നു. ഫൈനലിനു മുന്നേ എമി അതിനെ മറുപടി നൽകുകയും ചെയ്തിരുന്നു.അറിയാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത് എന്നായിരുന്നു അർജന്റീന ഗോൾകീപ്പർ മറുപടി നൽകിയിരുന്നത്. അതിന്റെ ഒരു ബാക്കി പത്രമാണ് ഈ പ്രവർത്തികളെല്ലാം ഇപ്പോൾ എമിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അതേസമയം പെനാൽറ്റി ഷൂട്ടൗട്ട് ഉൾപ്പെടെ എമിക്കെതിരെ കിലിയൻ എംബപ്പേ 4 ഗോളുകൾ നേടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *