തോറ്റത് മൂന്നേ മൂന്ന് മത്സരത്തിൽ മാത്രം,മൂന്ന് കിരീടങ്ങൾ, അത്ഭുതപ്പെടുത്തി സ്കലോണി!

2018ലെ വേൾഡ് കപ്പിൽ അർജന്റീന പുറത്തായതിനുശേഷം താൽക്കാലിക പരിശീലകനായി ലയണൽ സ്കലോണി ചുമതലയേറ്റപ്പോൾ ഇത്തരത്തിലുള്ള ഒരു വിപ്ലവം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടായിരുന്നില്ല. അർജന്റീനയുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് സ്കലോണി അർജന്റീനയിൽ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു.ഫലമോ അർജന്റീന ഇന്ന് ലോക ചാമ്പ്യന്മാരായി നിൽക്കുന്നു.

2019ലെ കോപ്പ അമേരിക്കയിൽ സ്കലോണിക്ക് കീഴിൽ അർജന്റീന മൂന്നാം സ്ഥാനം കരസ്ഥമാക്കി. അതിനുശേഷം അർജന്റീന ബ്രസീലിനെ ഫൈനലിൽ പരാജയപ്പെടുത്തിക്കൊണ്ട് കോപ്പ അമേരിക്ക കിരീടം മാരക്കാനയിൽ ഉയർത്തി. അതിനുശേഷം യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമ കിരീടം അർജന്റീന നേടി.

അവിടംകൊണ്ട് അവസാനിച്ചില്ല. അർജന്റീനക്ക് വേൾഡ് കപ്പ് കിരീടമാണ് ഇപ്പോൾ സ്കലോണി നേടി കൊടുത്തിട്ടുള്ളത്.18 മാസത്തിനിടെ മൂന്ന് കിരീടങ്ങൾ.ഒരു പരിശീലകനെ സ്വപ്നം കാണാൻ കഴിയാവുന്നതിന്റെ അപ്പുറത്തേക്കാണ് ഇപ്പോൾ സ്കലോണി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്.

സ്കലോണിക്ക് കീഴിൽ 37 കോമ്പറ്റീറ്റീവ് മത്സരങ്ങൾ.26 വിജയങ്ങൾ,മൂന്നേ മൂന്ന് തോൽവി മാത്രം.8 സമനിലകൾ,3 കിരീടങ്ങൾ,അമ്പരപ്പിക്കുന്ന കണക്കുകളാണ് ഇപ്പോൾ അർജന്റീനയുടെ പരിശീലകന് അവകാശപ്പെടാൻ കഴിയുന്നത്. ഒരൊറ്റ സീനിയർ ടീമിനെ പോലും പരിശീലിപ്പിച്ച് പരിചയമില്ലാത്ത സ്കലോണി ഒരു കൂട്ടം യുവ താരങ്ങളെയും ലയണൽ മെസ്സിയെയും മുൻനിർത്തി കൊണ്ടാണ് ഈ കിരീടം പോരാടി നേടിയിട്ടുള്ളത്.

തീർച്ചയായും ഈ വേൾഡ് കപ്പ് സ്കലോണിയുടെ അധ്വാനത്തിന്റെ ഫലമാണ്.സ്‌കലോണി ഇല്ലായിരുന്നുവെങ്കിൽ അർജന്റീനക്ക് ഇത് സ്വപ്നം കൂടി കാണാൻ കഴിയുമായിരുന്നില്ല എന്ന് പറയേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *