മെസ്സിക്ക് അമിത പ്രാധാന്യം നൽകില്ല : ഫ്രഞ്ച് ക്യാപ്റ്റൻ ലോറിസ്!
ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിന് കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. ഫ്രാൻസും അർജന്റീനയും തമ്മിലാണ് കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 8:30 നാണ് ഈയൊരു മത്സരം നടക്കുക.
ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക അർജന്റീനയുടെ നായകനായ ലയണൽ മെസ്സി തന്നെയായിരിക്കും. എന്നാൽ ഫ്രഞ്ച് ക്യാപ്റ്റനായ ലോറിസ് ഇക്കാര്യത്തിൽ എന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ലയണൽ മെസ്സിക്ക് ഫ്രാൻസ് ടീം അമിത പ്രാധാന്യം കൽപ്പിക്കില്ല എന്ന് തന്നെയാണ് ലോറിസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🇫🇷 Didier Deschamps estime que les joueurs ayant joué la finale de 2018 sont "forcément aidés" dans la préparation du choc France-Argentine de dimanchehttps://t.co/Ew7Irz0WbU
— RMC Sport (@RMCsport) December 17, 2022
” ഒരു താരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അനുയോജ്യമായ കാര്യമല്ല. ഇത് രണ്ട് മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടമാണ്. തീർച്ചയായും ലയണൽ മെസ്സിയെ പോലെയുള്ള ഒരു താരത്തെ നേരിടുമ്പോൾ നമ്മൾ ജാഗ്രത പുലർത്തേണ്ടതുണ്ട്.എന്നാൽ അമിത പ്രാധാന്യം നൽകേണ്ട കാര്യമില്ല. കാരണം ഈ മത്സരത്തിൽ മെസ്സി മാത്രമല്ല ഉള്ളത് ” ഇതാണ് ലോറിസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ഫ്രാൻസ് ഫൈനലിന് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ലോറിസ് നടത്തിയിരുന്നത്. ഏതായാലും ലോറിസും മെസ്സിയും തമ്മിൽ മുഖാമുഖം വരുമ്പോൾ വിജയം ആർക്കൊപ്പം ആയിരിക്കും എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.