പരിശീലനത്തിൽ ഗോളടിച്ച് അഗ്വേറോ,റൂം ഷെയർ ചെയ്തത് മെസ്സിക്കൊപ്പം, പുറത്താക്കപ്പെട്ട താരങ്ങളെ കൂടി ക്ഷണിച്ച് അർജന്റീന!

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് അർജന്റീനയുള്ളത്. ദീർഘകാലത്തിനുശേഷം ഇത്തവണയെങ്കിലും വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അർജന്റീനയുടെ ദേശീയ ടീം ഉള്ളത്. എന്നാൽ കലാശ പോരാട്ടത്തിൽ അർജന്റീനക്ക് കീഴടക്കേണ്ടത് നിലവിലെ ചാമ്പ്യന്മാരും ശക്തരുമായ ഫ്രാൻസിനെയാണ്.

ഈ മത്സരത്തിനു വേണ്ടിയുള്ള പരിശീലനങ്ങൾ ഇപ്പോൾ അർജന്റീന നടത്തുന്നുണ്ട്. ഈ പരിശീലന സെഷനിൽ അർജന്റീനക്ക് ഒരു അതിഥി ഉണ്ടായിരുന്നു. മുൻ താരമായ സെർജിയോ അഗ്വേറോയായിരുന്നു അർജന്റീനയുടെ പരിശീലന സെഷനിൽ പങ്കെടുത്തിരുന്നത്. മാത്രമല്ല പരിശീലനത്തിൽ അദ്ദേഹം ഒരു തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുന്ന വീഡിയോയും പുറത്തേക്ക് വന്നിട്ടുണ്ട്.

അതുമാത്രമല്ല അഗ്വേറോ അർജന്റീനയുടെ ക്യാമ്പിലാണ് ഇപ്പോൾ തുടരുന്നത്.അഗ്വേറോ ഇല്ലാത്തതിനാൽ മെസ്സി തന്റെ റൂം ആരുമായും പങ്കെടുത്തില്ല. എന്നാൽ അഗ്വേറോ ക്യാമ്പിൽ എത്തിയതോടുകൂടി മെസ്സിക്കൊപ്പം റൂം ഷെയർ ചെയ്തിട്ടുണ്ട്. ഇക്കാര്യം അർജന്റീന മാധ്യമമായ Tyc സ്പോർട്സാണ് റിപ്പോർട്ട് ചെയ്തത്.

കൂടാതെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങളെ കൂടി ഫൈനൽ മത്സരത്തിന് മുന്നേ ക്യാമ്പിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിക്കോളാസ് ഗോൺസാലസ്,യോക്കിൻ കൊറേയ,ജിയോവാനി ലോ സെൽസോ എന്നിവരെയാണ് അർജന്റീന ക്ഷണിച്ചിട്ടുള്ളത്.ലോ സെൽസോ നേരത്തെ ഖത്തറിൽ എത്തിയിരുന്നു.ഏതായാലും കിരീടം നേടാൻ സാധിക്കുമെന്നും അതുവഴി വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കാം എന്നുമുള്ള പ്രതീക്ഷയിലാണ് അർജന്റീനയും ആരാധകരും ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *