സെമിയിൽ ഒരിക്കൽ പോലും കാലിടറിയിട്ടില്ല, ചരിത്രം കുറിച്ച് മെസ്സിയും അർജന്റീനയും മുന്നേറുന്നു!

ഖത്തർ വേൾഡ് കപ്പിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ തകർപ്പൻ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയിട്ടുള്ളത്.ലയണൽ മെസ്സി, ഹൂലിയൻ ആൽവരസ് എന്നിവരുടെ മികവിലാണ് അർജന്റീന വിജയം സ്വന്തമാക്കിയിട്ടുള്ളത്.ആൽവരസ് ഇരട്ടഗോളുകൾ നേടിയപ്പോൾ മെസ്സി ഒരു ഗോളം ഒരു അസിസ്റ്റും സ്വന്തമാക്കി.

ഈ വേൾഡ് കപ്പിൽ ഇത് മൂന്നാം തവണയാണ് ഒരു മത്സരത്തിൽ ഗോളും അസിസ്റ്റും മെസ്സി കണ്ടെത്തുന്നത്. ഇതൊരു പുതു ചരിത്രമാണ്. അതായത് 1966 മുതൽ വേൾഡ് കപ്പിന്റെ ചരിത്രത്തിൽ വ്യത്യസ്തമായ മൂന്ന് മത്സരങ്ങളിൽ ഗോളും അസിസ്റ്റും നേടുന്ന ആദ്യത്തെ താരം എന്ന റെക്കോർഡാണ് ഇപ്പോൾ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. മുമ്പ് ആർക്കും തന്നെ ഒരു വേൾഡ് കപ്പിലെ മൂന്ന് മത്സരത്തിൽ ഗോളും അസിസ്റ്റും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.

അതോടൊപ്പം തന്നെ അർജന്റീനയും മറ്റൊരു ചരിത്രം കുറിച്ചിട്ടുണ്ട്. ഇത് ആറാം തവണയാണ് അർജന്റീന വേൾഡ് കപ്പിന്റെ ഫൈനൽ കളിക്കാനിരിക്കുന്നത്. 8തവണ ഫൈനലിൽ പ്രവേശിച്ചിട്ടുള്ള ജർമ്മനി മാത്രമാണ് ഇക്കാര്യത്തിൽ അർജന്റീനയുടെ മുന്നിലുള്ളത്.അതോടൊപ്പം തന്നെ ഇതുവരെ സെമിഫൈനലിൽ അർജന്റീന പുറത്തായിട്ടില്ല എന്നുള്ള കണക്ക് കൂടി ഇവിടെയുണ്ട്.അതായത് വേൾഡ് കപ്പ് ചരിത്രത്തിൽ ആകെ കളിച്ച 5 സെമി ഫൈനലുകളിലും വിജയിച്ചു മുന്നേറാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ റെക്കോർഡുകൾ കുറിച്ചുകൊണ്ട് മെസ്സിയും അർജന്റീനയും മുന്നേറുകയാണ്. ആ ഒരു കനകക്കിരീടം ഒരൊറ്റ വിജയം മാത്രം അകലെയാണ് അവശേഷിക്കുന്നത്. ലയണൽ മെസ്സിക്ക് വേൾഡ് കപ്പ് കിരീടത്തിൽ മുത്തമിടാൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *