2014-ൽ മെസ്സി ഒറ്റക്കായിരുന്നു,ഇന്നവർ മെസ്സിക്ക് വേണ്ടി പോരാടുന്നു : ഫിലിപ്പ് ലാം!

ഖത്തർ വേൾഡ് കപ്പിന്റെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാവുകയാണ്.ക്രൊയേഷ്യയും അർജന്റീനയും തമ്മിലാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. രണ്ടാം സെമിയിൽ ഫ്രാൻസും മൊറോക്കോയും തമ്മിലാണ് പോരടിക്കുക.

ലയണൽ മെസ്സിക്ക് വേൾഡ് കപ്പ് കിരീടം നേടിക്കൊണ്ട് പടിയിറങ്ങാൻ സാധിക്കുമോ ? അർജന്റീന ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്ന ഒരു കാര്യമാണിത്. ഇപ്പോഴിതാ ജർമൻ ഇതിഹാസമായ ഫിലിപ് ലാം ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.അർജന്റീനയാണ് തന്റെ കിരീട ഫേവറേറ്റുകൾ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതിനുള്ള കാരണവും ലാം വിശദീകരിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ വേൾഡ് കപ്പിലെ എന്റെ കിരീടഫേവറേറ്റുകൾ അർജന്റീനയാണ്.2014ൽ എല്ലാ കാര്യങ്ങളും ലയണൽ മെസ്സി സോൾവ് ചെയ്യാൻ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹത്തിന്റെ സഹതാരങ്ങൾ.എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ലയണൽ മെസ്സിക്ക് വേണ്ടി പോരാടുന്ന ഒരുകൂട്ടം സഹതാരങ്ങളെയാണ് നമുക്ക് അർജന്റീനയിൽ കാണാൻ കഴിയുക ” ഇതാണ് ലാം കുറിച്ചിട്ടുള്ളത്.

ഈ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്.നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം കരസ്ഥമാക്കി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *