ഉപയോഗശൂന്യൻ, ഹോളണ്ട് ഗോൾ നേടാൻ റഫറി അതിയായി ആഗ്രഹിച്ചു : വൻ വിമർശനവുമായി എമിലിയാനോ മാർട്ടിനസ്.

ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഹോളണ്ടിനെ അർജന്റീന മറികടന്നത്. നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിൽ മത്സരം കലാശിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങൾ നീങ്ങിയത്.രണ്ട് സേവുകൾ നടത്തിയ എമിലിയാനോ മാർട്ടിനസാണ് അർജന്റീനയുടെ രക്ഷകനായത്.

ഏതായാലും ഈ മത്സര ശേഷം വലിയ വിമർശനങ്ങളാണ് റഫറിക്കെതിരെ അർജന്റീനയുടെ ഗോൾ കീപ്പറായ എമി മാർട്ടിനസ് നടത്തിയിട്ടുള്ളത്.ഉപയോഗശൂന്യനായ ഒരു റഫറിയാണ് മത്സരത്തിൽ ഉണ്ടായിരുന്നത് എന്നാണ് എമി പറഞ്ഞിട്ടുള്ളത്. ഹോളണ്ട് ഗോൾ നേടാൻ വേണ്ടി റഫറി അതിയായി ആഗ്രഹിച്ചുവെന്നും അതിനു വേണ്ടി അദ്ദേഹം പരിശ്രമിച്ചും എന്നുമാണ് എമി ആരോപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നല്ല രൂപത്തിൽ മത്സരം കണ്ട്രോൾ ചെയ്തത് ഞങ്ങളാണ്. ഞങ്ങൾ രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിൽക്കുകയും ചെയ്തു.എന്നാൽ പിന്നീട് റഫറി കാര്യങ്ങൾ ഹോളണ്ടിന് അനുകൂലമാക്കുകയായിരുന്നു.അവരുടെ ഒരു മികച്ച ഹെഡര്‍ കാര്യങ്ങളെ മാറ്റി. 10 മിനിറ്റ് സമയം റഫറി ആവശ്യമില്ലാതെ അനുവദിക്കുകയായിരുന്നു. രണ്ടോ മൂന്നോ തവണ ബോക്സിന് തൊട്ടു വെളിയിൽ നിന്ന് ഫ്രീകിക്കുകൾ റഫറി അവർക്ക് നൽകി. ഹോളണ്ട് ഗോൾ നേടാൻ റഫറി അതിയായി ആഗ്രഹിച്ചിരുന്നു.ഇനി ഈ റഫറിയെ കിട്ടില്ല എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇദ്ദേഹം വളരെയധികം ഉപയോഗശൂന്യനാണ് ” ഇതാണ് അർജന്റീനയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

ഏതായാലും വെല്ലുവിളികളെയൊക്കെ അതിജീവിച്ചുകൊണ്ട് സെമിഫൈനലിലേക്ക് മുന്നേറാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.ബ്രസീലിനെ കീഴ്പെടുത്തി കൊണ്ടുവരുന്ന ക്രൊയേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *