ലൗറ്ററോയുടെ മോശം ഫോമിന്റെ കാരണം വെളിപ്പെടുത്തി താരത്തിന്റെ ഏജന്റ്!

ഖത്തർ വേൾഡ് കപ്പിന് വരുമ്പോൾ അർജന്റീന ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ച് പുലർത്തിയിരുന്ന ലൗറ്ററോ മാർട്ടിനസ്‌. എന്നാൽ ഈ വേൾഡ് കപ്പിൽ ഒരു ഗോൾ പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.മാത്രമല്ല തന്റെ സ്ഥാനം അദ്ദേഹത്തെ നഷ്ടമാവുകയും ചെയ്തു. ഇപ്പോൾ താരത്തിന്റെ സ്ഥാനത്ത് ഹൂലിയൻ ആൽവരസാണ് ആദ്യ ഇലവനിൽ കളിച്ചു കൊണ്ടിരിക്കുന്നത്.

ഏതായാലും താരത്തിന്റെ ഈ മോശം അവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന്റെ ഏജന്റായ അലെജാൻഡ്രോ കമാച്ചോ ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അതായത് പരിക്കും വെച്ചാണ് ലൗറ്ററോ കളിക്കുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല സൗദി അറേബ്യക്ക് എതിരെയുള്ള ആദ്യമത്സരത്തിൽ ഗോളുകൾ നിഷേധിക്കപ്പെട്ടത് ലൗറ്ററോയേ ബാധിച്ചുവന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഏജന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലൗറ്ററോക്ക് അദ്ദേഹത്തിന്റെ ആങ്കിളിൽ വളരെയധികം വേദനയുണ്ട്.ഇഞ്ചക്ഷൻ എടുത്തുകൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. വേദന മാറാൻ വേണ്ടി അദ്ദേഹം ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. അതിൽ നിന്നും മുക്തി നേടിയാൽ അദ്ദേഹം കളത്തിൽ പറന്നു നടക്കും. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. മാനസികമായി വളരെ കരുത്തനാണ് ലൗറ്ററോ. പക്ഷേ സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിലെ ഗോളുകൾ നിഷേധിക്കപ്പെട്ടത് അദ്ദേഹത്തിന് വലിയ തിരിച്ചടി ഏൽപ്പിച്ചിരുന്നു ” ഇതാണ് താരത്തിന്റെ ഏജന്റ് പറഞ്ഞിട്ടുള്ളത്.

പകരക്കാരനായി വന്ന ഹൂലിയൻ ആൽവരസ് അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്.അതുകൊണ്ടുതന്നെ അടുത്ത മത്സരങ്ങളിലും ആൽവരസ് തന്നെയാണ് സ്റ്റാർട്ട് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *