ക്രിസ്റ്റ്യാനോ ബെഞ്ചിൽ, പകരക്കാരൻ ഹാട്രിക്കുമായി മിന്നി, പോർച്ചുഗൽ രാജകീയമായി ക്വാർട്ടറിൽ!

ഖത്തർ വേൾഡ് കപ്പിൽ നടന്ന അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിനെ തകർപ്പൻ വിജയം. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് പോർച്ചുഗൽ സ്വിറ്റ്സർലാൻഡിനെ പരാജയപ്പെടുത്തിയത്.ഗോൺസാലോ റാമോസിന്റെ ഹാട്രിക്കാണ് പോർച്ചുഗലിന് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്.ക്വാർട്ടർ പ്രവേശനം നേടിയ പോർച്ചുഗൽ ഇനി മൊറോക്കെയെയാണ് നേരിടുക.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യ ഇലവനിൽ പോർച്ചുഗൽ ഇടം നൽകിയിരുന്നില്ല. അദ്ദേഹത്തിന്റെ പകരക്കാരനായി കൊണ്ടാണ് ഗോൺസാലോ റാമോസ് കളിച്ചിരുന്നത്. അദ്ദേഹമാണ് ഹാട്രിക്കും ഒരു അസിസ്റ്റും കരസ്ഥമാക്കിയത്.17,51,67 മിനിട്ടുകളിലാണ് റാമോസിന്റെ ഗോളുകൾ പിറന്നത്. കൂടാതെ പെപെ,ഗ്വരെരോ,ലിയാവോ എന്നിവരും പോർച്ചുഗലിനു വേണ്ടി ഗോളുകൾ നേടി.

ജോവോ ഫെലിക്സ് രണ്ട് അസിസ്റ്റുകൾ മത്സരത്തിൽ കരസ്ഥമാക്കി.ബ്രൂണോ,ഡാലോട്ട്,ഗ്വരെരോ എന്നിവരും ഓരോ അസിസ്റ്റുകൾ വീതം കരസ്ഥമാക്കിയിട്ടുണ്ട്.ഏതായാലും തകർപ്പൻ പ്രകടനത്തോടുകൂടി രാജകീയമായി കൊണ്ടാണ് പറങ്കിപ്പട ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *