മറ്റൊരു താരത്തിനു കൂടി പരിക്ക്, അർജന്റീന ആശങ്കപ്പെടേണ്ടതുണ്ടോ?

ഖത്തർ വേൾഡ് കപ്പിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അർജന്റീന വിജയം നേടിക്കൊണ്ട് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിട്ടുള്ളത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,ഹൂലിയൻ ആൽവരസ് എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.

ഇനി ക്വാർട്ടർ ഫൈനലിൽ യൂറോപ്പ്യൻ കരുത്തരായ നെതർലാൻസാണ് അർജന്റീനയുടെ എതിരാളികൾ. ഇന്നലത്തെ മത്സരത്തിൽ പരിക്കു മൂലം സൂപ്പർ താരം ഡി മരിയ കളിച്ചിരുന്നില്ല.ക്വാർട്ടർ ഫൈനലിൽ അദ്ദേഹം മടങ്ങിയെത്തുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

അതേസമയം അർജന്റീനയുടെ മറ്റൊരു താരത്തിനു കൂടി ഇപ്പോൾ പരിക്കുണ്ട്.ഡി മരിയയുടെ പകരക്കാരനായി കൊണ്ട് കളിച്ച പപ്പു ഗോമസിനാണ് ഒരു ടാക്കിളിന്റെ ഫലമായിക്കൊണ്ട് പരിക്ക് ഏറ്റിട്ടുള്ളത്.താരത്തിന്റെ ആങ്കിളിനാണ് പരിക്കേറ്റിട്ടുള്ളത്.അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

അതേസമയം ഈ പരിക്കിനെ കുറിച്ച് മത്സരശേഷം പപ്പു ഗോമസ് സംസാരിച്ചിട്ടുമുണ്ട്. കൂടുതൽ പരിക്കേൽക്കാതിരിക്കാൻ വേണ്ടിയാണ് കളത്തിൽ നിന്നും പിൻവാങ്ങിയത് എന്നാണ് പപ്പു പറഞ്ഞിട്ടുള്ളത്. മാത്രമല്ല ക്വാർട്ടർ ഫൈനലിനു മുന്നേ താൻ തയ്യാറാവും എന്നുള്ള ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അദ്ദേഹത്തെ പരിശീലകൻ പിൻവലിക്കുകയായിരുന്നു.ലിസാൻഡ്രോയായിരുന്നു പകരക്കാരനായി കൊണ്ട് വന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *