39കാരനായ ഡാനിയുടെ ക്വാളിറ്റി വേഗതയല്ല,മറ്റൊന്ന് : ടിറ്റെ വിശദീകരിക്കുന്നു!
ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിലാണ് ഇന്ന് ബ്രസീൽ ഇറങ്ങുന്നത്. കാമറൂൺ ആണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.
ബ്രസീലിനെ സംബന്ധിച്ചിടത്തോളം അത്ര നിർണായകമാല്ലാത്ത ഒരു മത്സരമാണിത്. അതുകൊണ്ടുതന്നെ പരിശീലകനായ ടിറ്റെ കൂടുതൽ താരങ്ങൾക്ക് ഇന്ന് അവസരം നൽകും. സീനിയർ താരം ഡാനി ആൽവസായിരിക്കും ഇന്ന് ബ്രസീലിനെ നയിക്കുക.
മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ഡാനിയേ പ്രശംസിച്ചുകൊണ്ട് ടിറ്റെ സംസാരിച്ചിട്ടുണ്ട്.വേഗതയല്ല ഡാനിയുടെ ക്വാളിറ്റിയെന്നും ടെക്നിക്കലായിട്ടുള്ള കാര്യങ്ങളാണ് ഡാനിയുടെ ഈ നീണ്ട കരിയറിന്റെ രഹസ്യമെന്നുമാണ് ബ്രസീൽ കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Dani Alves will become Brazil's OLDEST World Cup captain at 39 when he leads out the Selecao against Cameroon on Friday https://t.co/3P1oFJ7cEo
— MailOnline Sport (@MailSport) December 1, 2022
” ഞങ്ങളുടെ കൈവശമുള്ള താരങ്ങൾക്ക് വ്യത്യസ്തമായ സവിശേഷതകളാണ് ഉള്ളത്. അദ്ദേഹം അറ്റാക്കിനെ കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ അതൊരു കൺസ്ട്രക്ഷൻ ആയാണ് പരിഗണിക്കാറുള്ളത്. നല്ല ടെക്നിക്കൽ ക്വാളിറ്റിയുള്ള താരമാണ് ഡാനി ആൽവസ്.അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും ഹൈ ലെവലിൽ ഉള്ള ഒരു നീണ്ട കരിയർ ലഭിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ക്വാളിറ്റി സ്പീഡ് അല്ല. അദ്ദേഹം ഒരു ടെക്നിക്കൽ പ്ലെയർ കൂടിയാണ് ” ഇതാണ് ഇപ്പോൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇന്ന് ഡാനിയുടെ പ്രകടനം ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. പ്രായം തന്നെ തളർത്തിയിട്ടില്ല എന്നുള്ളത് ഡാനിക്ക് ഇന്നത്തെ മത്സരത്തിൽ തെളിയിക്കേണ്ടതുണ്ട്.