കാര്യങ്ങൾ എളുപ്പമാവുമെന്ന് കരുതുന്നവരോടാണ്, നിങ്ങൾക്ക് തെറ്റി: സ്കലോനി
ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോളണ്ടിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മത്സരത്തിൽ അർജന്റീന വിജയം കരസ്ഥമാക്കിയിട്ടുള്ളത്. ഇതോടുകൂടി അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായിക്കൊണ്ട് പ്രീ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. ഓസ്ട്രേലിയയാണ് ഇനി അർജന്റീനയുടെ എതിരാളികൾ.
അർജന്റീനയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തലുകൾ വരുന്നത്. അതുകൊണ്ടുതന്നെ അർജന്റീനയുടെ പരിശീലകനായ സ്കലോനിയോട് ഈ ചോദ്യം ചോദിക്കപ്പെട്ടിരുന്നു. എന്നാൽ കാര്യങ്ങൾ എളുപ്പമാവുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി എന്നാണ് സ്കലോനി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Orgulloso de este equipo, hasta la muerte con esta banda. Todos juntos @Argentina VAMOSSSSSSSSSSSSS ARGENTINA LPM pic.twitter.com/tXSlKHZk5P
— Cuti Romero (@CutiRomero2) November 30, 2022
” വേൾഡ് കപ്പിൽ ഉള്ള എല്ലാ എതിരാളികളും ബുദ്ധിമുട്ടേറിയ എതിരാളികളാണ്. സൗദി അറേബ്യ ഞങ്ങളെ തോൽപ്പിച്ചില്ലേ.ആരും തന്നെ അത് പ്രതീക്ഷിച്ചിരുന്നില്ല. ഓസ്ട്രേലിയ എളുപ്പമുള്ള എതിരാളിയാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റിയിട്ടുണ്ട്. തീർച്ചയായും നമ്മൾ നമ്മളുടെ എതിരാളികൾക്ക് മൂല്യം കൽപ്പിക്കേണ്ടതുണ്ട്. പക്ഷേ ഇന്ന് കളിച്ചപോലെ ഞങ്ങൾ കളിക്കുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ പ്രതീക്ഷിച്ച പോലെയുള്ള ഒരു റിസൾട്ട് ഉണ്ടാക്കാൻ കഴിയുമെന്നാണ് കരുതുന്നത് ” സ്കലോനി പറഞ്ഞു.
ഏതായാലും അർജന്റീനയെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയതിനാൽ അവർക്ക് ഫ്രാൻസിനെ ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡെന്മാർക്കിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഓസ്ട്രേലിയ പ്രീ ക്വാർട്ടർ പ്രവേശനം നേടിയിരുന്നത്.