പരേഡസിൽ വിശ്വാസം നഷ്ടപ്പെട്ടോ? സ്കലോണിയുടെ മറുപടി!
വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിന് അർജന്റീന ഇന്നിറങ്ങുകയാണ്.പോളണ്ട് ആണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിച്ചാൽ അർജന്റീനക്ക് പ്രീ ക്വാർട്ടർ പ്രവേശനം നേടാൻ സാധിക്കും.
ആദ്യ മത്സരത്തിൽ ലിയാൻഡ്രോ പരേഡസ് അർജന്റീനക്ക് വേണ്ടി കളിച്ചിരുന്നുവെങ്കിലും ആ മത്സരത്തിൽ അർജന്റീന പരാജയപ്പെട്ടിരുന്നു.അതുകൊണ്ടുതന്നെ രണ്ടാമത്തെ മത്സരത്തിൽ അദ്ദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല.ഇന്നത്തെ മത്സരത്തിലും അദ്ദേഹത്തിന്റെ സ്ഥാനം സംശയത്തിലാണ്. അതുകൊണ്ടുതന്നെ പത്രസമ്മേളനത്തിൽ പരേഡസിനെ കുറിച്ച് ചോദിക്കപ്പെട്ടിരുന്നു.പരേഡസിൽ വിശ്വാസം നഷ്ടപ്പെട്ടോ എന്നായിരുന്നു അർജന്റീന പരിശീലകനോട് ചോദിച്ചിരുന്നത്.സ്കലോണി അതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
🔀 @gastonedul anticipó que Enzo Fernández y Leandro Paredes se disputan un lugar en el 11 inicial para reemplazar a Guido Rodríguez.
— TyC Sports (@TyCSports) November 29, 2022
Para vos, ¿quién debe ser titular? 🤔⬇️#TyCSportsMundial pic.twitter.com/324YY4ZaTG
” പരേഡസ് എപ്പോഴും ഞങ്ങൾക്കൊപ്പം ഉള്ള താരമാണ്.അദ്ദേഹത്തെ ഞങ്ങൾ എപ്പോഴും പരിഗണിക്കാറുണ്ട്. ഞങ്ങൾ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. എപ്പോഴും ടീമിൽ ഇൻവോൾവ് ആവുന്ന താരമാണ് അദ്ദേഹം. കുറച്ച് സമയം അദ്ദേഹം കളിക്കാതിരിക്കുന്നത് കൊണ്ട് അദ്ദേഹത്തെ ഞങ്ങൾ വിശ്വസിക്കുന്നില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല ” ഇതാണ് അർജന്റീന കോച്ച് പറഞ്ഞിട്ടുള്ളത്.
അതായത് പരേഡസിനെ തങ്ങൾ വിശ്വസിക്കുന്നു എന്ന് തന്നെയാണ് സ്കലോണി വ്യക്തമാക്കുന്നത്.ഏതായാലും ഇന്നത്തെ മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. ഒരുപക്ഷേ ആ സ്ഥാനത്ത് എൻസോ ഫെർണാണ്ടസ് സ്റ്റാർട്ട് ചെയ്യാനുള്ള സാധ്യതകളെ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.