ക്രിസ്റ്റ്യാനോയുടെ ഗോൾ സെലിബ്രേഷൻ, പ്രതികരിച്ച് ബ്രൂണോ ഫെർണാണ്ടസ്!

ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ വിജയം നേടാൻ പോർച്ചുഗലിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ ഉറുഗ്വയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകളാണ് പോർച്ചുഗലിന് വിജയം സമ്മാനിച്ചിട്ടുള്ളത്.

54ആം മിനുട്ടിലും ഇഞ്ചുറി ടൈമിലുമാണ് ബ്രൂണോയുടെ ഗോളുകൾ പിറന്നിട്ടുള്ളത്. ഏതായാലും രണ്ട് വിജയങ്ങൾ നേടിയതോടുകൂടി പോർച്ചുഗൽ പ്രീക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു. അതേസമയം ബ്രൂണോ ഫെർണാണ്ടസ് നേടിയ ആദ്യ ഗോളിന്റെ കാര്യത്തിൽ തുടക്കത്തിൽ പല സംശയങ്ങളും നിലനിന്നിരുന്നു.

അതായത് ബ്രൂണോ ഫെർണാണ്ടസ് ഒരു ക്രോസ് നൽകുകയാണ് യഥാർത്ഥത്തിൽ ചെയ്തിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ അത് ഹെഡ്ഡർ ചെയ്യാൻ ശ്രമിക്കുന്നു. അങ്ങനെ അത് ഗോളായി മാറിയതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ രൂപത്തിലുള്ള ആഘോഷമാണ് കാണുന്നത്. അതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടി എന്നുള്ള രൂപത്തിലായിരുന്നു സ്ഥിരീകരണം വന്നിരുന്നത്.

ഫിഫ തന്നെ തുടക്കത്തിൽ റൊണാൾഡോക്കായിരുന്നു ഗോൾ നൽകിയിരുന്നത്. എന്നാൽ പിന്നീട് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് റൊണാൾഡോക്ക് ആ പന്തിനെ സ്പർശിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാവുന്നത്. അതുകൊണ്ടുതന്നെ അത് ബ്രൂണോയുടെ പേരിലേക്ക് ആ ഗോൾ മാറ്റപ്പെടുകയായിരുന്നു.ക്രിസ്റ്റ്യാനോയുടെ ആഘോഷം കണ്ട എല്ലാവരും അദ്ദേഹത്തിന്റെതാണ് ഗോൾ എന്ന് ഉറപ്പിച്ചിരുന്നു.പക്ഷേ പിന്നീട് ഫിഫ അത് തിരുത്തുകയും ബ്രൂണോയുടെ പേരിലേക്ക് ആ ഗോൾ മാറ്റുകയും ചെയ്യുകയായിരുന്നു.

ഏതായാലും മത്സരശേഷം ഈ കാര്യത്തിൽ ബ്രൂണോ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. അതായത് താൻ ഒരു ക്രോസ് ആയിരുന്നു ലക്ഷ്യമിട്ടിരുന്നുവെന്നും റൊണാൾഡോ ഗോൾ നേടിയത് പോലെയാണ് താൻ ആഘോഷിച്ചത് എന്നുമാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോയുടെ ഗോൾ എന്ന രൂപേണയാണ് ഞാൻ ഗോൾ ആഘോഷിച്ചിട്ടുള്ളത്.അദ്ദേഹം ബോളിൽ ടച്ച് ചെയ്തതുപോലെയാണ് എനിക്ക് തോന്നിയത്.എന്റെ ലക്ഷ്യം അദ്ദേഹത്തിലേക്ക് ക്രോസ് നൽകുക എന്നുള്ളതായിരുന്നു.ഗോൾ ആര് നേടി എന്നതിനപ്പുറത്തേക്ക് ഈ വിജയത്തിൽ ഞങ്ങൾ വളരെയധികം ഹാപ്പിയാണ്.അടുത്ത റൗണ്ടിലേക്ക് കടക്കുക എന്നുള്ള ഞങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ബ്രൂണോ പറഞ്ഞു.

ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചു കൊണ്ട് പ്രീ ക്വാർട്ടർ പ്രവേശനം സാധ്യമാക്കാൻ പോർച്ചുഗല്ലിന് കഴിഞ്ഞിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ സൗത്ത് കൊറിയയാണ് പോർച്ചുഗലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *