ഞങ്ങളുടെ മറ്റൊരു വേൾഡ് കപ്പിന് തുടക്കമായിരിക്കുന്നു : വിജയത്തിന് പിന്നാലെ മെസ്സി!
ഖത്തർ വേൾഡ് കപ്പിൽ ഇന്നലെ നടന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ അനിവാര്യമായ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന മെക്സിക്കോയെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി,എൻസോ ഫെർണാണ്ടസ് എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.മെസ്സി,ഡി മരിയ എന്നിവരാണ് അസിസ്റ്റുകൾ കരസ്ഥമാക്കിയിട്ടുള്ളത്.
ഏതായാലും ഈ മത്സരത്തിനുശേഷം അർജന്റീനയുടെ നായകനായ ലയണൽ മെസ്സി ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. ഈ മത്സരം തങ്ങൾക്ക് വിജയിക്കേണ്ടിയിരുന്നുവെന്നും ഇപ്പോഴാണ് ഞങ്ങളുടെ മറ്റൊരു വേൾഡ് കപ്പിന് തുടക്കമായത് എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
WHO ELSE BUT LIONEL MESSI? 🐐 pic.twitter.com/lJHfUB3nbJ
— ESPN FC (@ESPNFC) November 26, 2022
” ഇത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു. കാരണം മെക്സിക്കോ മികച്ച രൂപത്തിലാണ് കളിച്ചിട്ടുള്ളത്. ആദ്യപകുതിയിൽ ഞങ്ങൾ എന്താണോ ചെയ്യേണ്ടത് അത് തന്നെയാണ് ചെയ്തിട്ടുള്ളത്. രണ്ടാം പകുതിയിൽ ഗോൾ വരുന്നതുവരെ ഞങ്ങൾക്ക് ക്ഷമയോടുകൂടിയാണ് കളിച്ചത്.ഞങ്ങൾക്ക് ഈ മത്സരം വിജയിക്കേണ്ടതുണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോഴാണ് മറ്റൊരു വേൾഡ് കപ്പിന് തുടക്കമായത് ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
ഏതായാലും ലയണൽ മെസ്സിയുടെ മികവിലൂടെ തന്നെയാണ് അർജന്റീന ഒരു വിജയം നേടിയിട്ടുള്ളത്. മെസ്സിയുടെ ആ ഒരു സുന്ദരമായ ഗോളാണ് മത്സരത്തിൽ അർജന്റീനക്ക് കാര്യങ്ങൾ അനുകൂലമാക്കിയത്.