അർജന്റീനക്കെതിരെ ഗോളടിച്ചാൽ ആഘോഷിക്കും: അർജന്റീനക്ക് വേണ്ടി കളിച്ച മെക്സിക്കൻ താരം പറയുന്നു.

ഖത്തർ വേൾഡ് കപ്പിൽ ഇന്ന് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷണമാണ് കാത്തിരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ അവരുടെ എതിരാളികൾ മെക്സിക്കോയാണ്.മത്സരത്തിൽ ഒരു വിജയം നേടിക്കൊണ്ട് തിരിച്ചുവരൽ അർജന്റീനക്ക് അനിവാര്യമാണ്.എന്തെന്നാൽ ആദ്യ മത്സരത്തിൽ ഞെട്ടിപ്പിക്കുന്ന ഒരു തോൽവി അർജന്റീനക്ക് വഴങ്ങേണ്ടി വന്നിരുന്നു.

ഇന്ന് മെക്സിക്കോ നിരയിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ് ഫ്യൂണസ് മോറി.2012 അദ്ദേഹം അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി ഒരു മത്സരം കളിച്ചിട്ടുണ്ട്.പിന്നീട് മെക്സിക്കൻ ടീമിനുവേണ്ടി കളിക്കാൻ ആരംഭിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ മത്സരത്തെക്കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഗോളടിച്ചാൽ താൻ തീർച്ചയായും ആഘോഷിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.മോറിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” അർജന്റീനക്കെതിരെ ഗോൾ നേടിയാൽ തീർച്ചയായും ഞാൻ ആഘോഷിക്കുക തന്നെ ചെയ്യും. വേൾഡ് കപ്പിൽ ഒരു ഗോൾ നേടുക എന്നുള്ളത് എന്റെ സ്വപ്നമാണ്.മാത്രമല്ല ആ ഗോൾ അർജന്റീനക്കെതിരെ ആയാൽ അത് നല്ലൊരു കാര്യമായിരിക്കും” ഇതാണ് മോറി പറഞ്ഞിട്ടുള്ളത്.

ഏതായാലും ഫുട്ബോൾ ആരാധകർ ഇന്ന് കടുത്ത ഒരു മത്സരം പ്രതീക്ഷിക്കുന്നുണ്ട്.രണ്ട് ടീമിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം നിർണായകമാണ്.ഒച്ചോവോയുടെ പ്രകടനം അർജന്റീനക്ക് വിലങ്ങു തടിയാകുമോ എന്ന ആശങ്കയും ആരാധകർക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *