ഒന്നാമത്, ഗോളടിച്ച് തിമിർക്കുന്ന മുന്നേറ്റനിര,ബ്രസീലിന്റെ പ്രതീക്ഷകൾ വർദ്ധിക്കുന്നു!
ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ സെർബിയയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. സെർബിയയെ പരാജയപ്പെടുത്തിക്കൊണ്ട് വിജയിച്ചു തുടങ്ങാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ബ്രസീലുള്ളത്.
ബ്രസീലിന് ആത്മവിശ്വാസം പകരുന്ന ചില കണക്കുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ഈ സീസണിൽ ക്ലബ്ബുകൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള മുന്നേറ്റ നിര താരങ്ങൾ ബ്രസീലിനാണ് ഉള്ളത്. ബ്രസീലിന്റെ മുന്നേറ്റ നിരയിലെ 9 താരങ്ങൾ ആകെ ഈ സീസണിൽ 72 ഗോളുകളാണ് നേടിയിട്ടുള്ളത്. അതിൽ ഏറ്റവും കൂടുതൽ കൂടുതൽ നേടിയ അഞ്ച് താരങ്ങളെ എടുത്ത് പരിശോധിച്ചാൽ ആകെ 58 ഗോളുകൾ നേടിയിട്ടുണ്ട്.
രണ്ടാം സ്ഥാനത്ത് ഫ്രാൻസ് ആണ് വരുന്നത്. അവരുടെ മുന്നേറ്റ നിരയിലെ അഞ്ചു താരങ്ങൾ ആകെ നേടിയിട്ടുള്ളത് 55 ഗോളുകളാണ്.നെതർലാന്റ്സ് 44,അർജന്റീന 41, പോളണ്ട് 41 എന്നിവരാണ് പുറകിലുള്ളത്.
😎 Pontaria em dia! Ataque do Brasil é o que soma mais gols por clubes ao longo da temporada #genacopa https://t.co/nyTR9NRtgG
— ge (@geglobo) November 22, 2022
അതേസമയം ഈ കാലയളവിൽ ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം പെഡ്രോയാണ്.21 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.15 ഗോളുകൾ നേടിയ നെയ്മർ രണ്ടാം സ്ഥാനത്തും 10 ഗോളുകൾ നേടിയ വിനീഷ്യസ് മൂന്നാം സ്ഥാനത്തും വരുന്നു.
ചുരുക്കത്തിൽ ബ്രസീലിന്റെ അറ്റാക്കിങ് നിര ഈ സീസണിൽ തകർപ്പൻ ഫോമിലാണ് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്.ആ ഫോം വേൾഡ് കപ്പിലും തുടരുകയാണെങ്കിൽ ബ്രസീലിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ എളുപ്പമായേക്കും.