സൂപ്പർ താരങ്ങളുടെ അഭാവത്തിലും മികച്ച നിരയുമായി ഫ്രാൻസ്,സാധ്യത ഇലവൻ ഇതാ!

നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഓസ്ട്രേലിയയാണ് ഫ്രാൻസിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.

ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം അവർ ഈ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളാണ്. അതുകൊണ്ടുതന്നെ ഗ്രൂപ്പിൽ ഒന്നാമതായി കൊണ്ട് അവർക്ക് മുന്നേറേണ്ടതുണ്ട്.ഇന്നത്തെ മത്സരത്തിൽ മികച്ച ഒരു വിജയം അവരിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പരിക്കു മൂലം പുറത്തായ പോഗ്ബ,കാന്റെ,ബെൻസിമ,എങ്കുങ്കു,കിമ്പമ്പേ എന്നിവരുടെ അഭാവമൊക്കെ ഫ്രഞ്ച് പടക്ക് തിരിച്ചടിയാണ്.

അതേസമയം ഈ താരങ്ങളുടെ അഭാവത്തിലും മികച്ച ഒരു നിരയുമായായിരിക്കും ഫ്രാൻസ് കളത്തിലേക്ക് ഇറങ്ങുക.ഗോൾ കീപ്പറായി കൊണ്ട് ഹ്യൂഗോ ലോറിസായിരിക്കും. സെന്റർ ബാക്കുമാരായി കൊണ്ട് കൊനാറ്റെ,ഉപമെക്കാനോ എന്നിവരായിരിക്കും ഇറങ്ങുക. ഇരു വിങ്ങുകളിലും പവാർഡ്,ലുകാസ് ഹെർണാണ്ടസ് എന്നിവർ അണിനിരന്നേക്കും.

മധ്യനിരയിൽ റാബിയോട്ട്,ചുവാമെനി എന്നിവരായിരിക്കും ആദ്യ ഇലവനിൽ ഇടം നേടുക.മുന്നേറ്റ നിരയിലാണ് സൂപ്പർ താരങ്ങൾ ഫ്രാൻസിന് വേണ്ടി അണിനിരക്കുക.എംബപ്പേ,ഗ്രീസ്മാൻ,ഡെമ്പലെ എന്നിവരായിരിക്കും. അതോടൊപ്പം തന്നെ തൊട്ടു മുൻപിൽ ടാർഗെറ്റ്‌ മാനായി കൊണ്ട് ഒലിവർ ജിറൂദും ഉണ്ടാകും.ഇങ്ങനെ ശക്തമായ ഒരു നിര തന്നെയാണ് ഫ്രാൻസിന് വേണ്ടി ഇറങ്ങുക.

കഴിഞ്ഞ കുറച്ചു വേൾഡ് കപ്പുകളിലായി നിലവിലെ ചാമ്പ്യന്മാർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുന്ന പതിവ് തുടർന്നു പോരുന്നുണ്ട്. അതിന് മാറ്റം കുറിക്കണമെങ്കിൽ ഫ്രാൻസ് ആദ്യമത്സരത്തിൽ തന്നെ വിജയിച്ചു തുടങ്ങേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!