ഞങ്ങൾ മെസ്സിക്കെതിരെ മാത്രമല്ല കളിക്കുന്നത് : സൗദി താരം.
ഖത്തർ വേൾഡ് കപ്പിൽ നാളെ നടക്കുന്ന മത്സരത്തിൽ അർജന്റീന ആദ്യ മത്സരത്തിന് ഇറങ്ങുന്നുണ്ട്.സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ. നാളെ വൈകീട്ട് ഇന്ത്യൻ സമയം 3:30നാണ് ഈയൊരു മത്സരം നടക്കുക. സൗദിയെ സംബന്ധിച്ചിടത്തോളം അർജന്റീനയെ പിടിച്ചു കെട്ടുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്തെന്നാൽ അത്രയേറെ മികച്ച ഫോമിലാണ് ഇപ്പോൾ അർജന്റീന കളിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ഈ മത്സരത്തെക്കുറിച്ച് സൗദി അറേബ്യയുടെ പ്രതിരോധനിരതാരമായ അലി അൽ ബുലൈഹി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് മെസ്സിയിൽ മാത്രമല്ല തങ്ങൾ ശ്രദ്ധ നൽകുന്നത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്. അർജന്റീന എന്ന ടീമിനെതിരെയാണ് തങ്ങൾ കളിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
Lionel Messi training with Argentina 🇦🇷 pic.twitter.com/TpHZnzz3Gd
— Roy Nemer (@RoyNemer) November 20, 2022
” ഞങ്ങൾ അർജന്റീന എന്ന മൊത്തം ടീമിനെതിരെയാണ് കളിക്കുന്നത്. ഒരു താരത്തിനെതിരെ മാത്രമല്ല. 11 താരങ്ങളെയാണ് ഞങ്ങൾക്ക് നേരിടേണ്ടത് ” ഇതാണ് ഇപ്പോൾ സൗദി അറേബ്യയുടെ പ്രതിരോധനിരതാരം പറഞ്ഞിട്ടുള്ളത്.
അർജന്റീനയെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പിലെ ദുർബലരാണ് സൗദി അറേബ്യ. അതുകൊണ്ടുതന്നെ ഒരു തകർപ്പൻ ഈയൊരു ആദ്യ മത്സരത്തിൽ അർജന്റീനയിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.ലയണൽ മെസ്സി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ എല്ലാവരും മത്സരത്തിൽ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.