ക്രിസ്റ്റ്യാനോ ഇന്ന് കളിക്കില്ല,സ്ഥിരീകരിച്ച് പരിശീലകൻ.
ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായി ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ പോർച്ചുഗൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.നൈജീരിയയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈ മത്സരം നടക്കുക.പോർച്ചുഗല്ലിൽ വെച്ച് നടക്കുന്ന ഈ മത്സരത്തിനു ശേഷമായിരിക്കും പോർച്ചുഗീസ് ടീം ഖത്തറിലേക്ക് പറക്കുക.
എന്നാൽ ഇന്നത്തെ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. ഇക്കാര്യം പോർച്ചുഗലിന്റെ പരിശീലകനായ ഫെർണാണ്ടോ സാൻഡോസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. വയർ സംബന്ധമായ അസുഖങ്ങൾ കാരണം റൊണാൾഡോ പരിശീലനം നടത്തിയിട്ടില്ല. ഇതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് മത്സരം നഷ്ടമാകുന്നതും.ഇതേക്കുറിച്ച് പോർച്ചുഗൽ പരിശീലകൻ പറഞ്ഞത് ഇങ്ങനെയാണ്.
BREAKING: Cristiano Ronaldo will not train with the Portugal squad today ❌ pic.twitter.com/MTs404KU7k
— Sky Sports News (@SkySportsNews) November 16, 2022
” നിലവിൽ റൊണാൾഡോക്ക് വയർ സംബന്ധമായ അസുഖങ്ങളുണ്ട്.അത് അദ്ദേഹത്തെ വല്ലാതെ ക്ഷീണിതനാക്കിയിട്ടുണ്ട്.ഈ കാരണം കൊണ്ടാണ് അദ്ദേഹം പരിശീലനം നടത്താതിരുന്നത്.നിലവിൽ അദ്ദേഹം തന്റെ റൂമിൽ വിശ്രമത്തിലാണ്.ഈ മത്സരത്തിന് അദ്ദേഹം തയ്യാറല്ല ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
റൊണാൾഡോയുടെ അഭാവത്തിൽ ആയിരിക്കും ഇന്നത്തെ മത്സരത്തിൽ പോർച്ചുഗൽ കളിക്കുക.ഏതായാലും മികച്ച ഒരു വിജയം നേടിക്കൊണ്ട് ഏറ്റവും നല്ല രൂപത്തിൽ ഖത്തറിലേക്ക് എത്താൻ വേണ്ടിയായിരിക്കും പോർച്ചുഗൽ ശ്രമിക്കുക. റൊണാൾഡോയുടെ അഭാവത്തിലും ഒരു പിടി മികച്ച താരങ്ങളെ മുന്നേറ്റ നിരയിൽ ടീമിന് ലഭ്യമാണ്.