എന്ന് ഖത്തറിലെത്തും? പോർച്ചുഗല്ലിന്റെ പദ്ധതികൾ ഇങ്ങനെ!
വരുന്ന ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ എല്ലാ ദേശീയ ടീമുകളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ക്ലബ്ബ് മത്സരങ്ങൾ അവസാനിച്ചത്. ഇതോടെ എല്ലാ താരങ്ങളും നാഷണൽ ഡ്യൂട്ടിക്ക് വേണ്ടി ക്യാമ്പിൽ എത്തിത്തുടങ്ങും.
പോർച്ചുഗലിൽ തന്നെയാണ് ഇത്തവണ ടീം ക്യാമ്പ് ചെയ്യുന്നത്.സിഡാഡേ ഡോ ഫുട്ബോളിലാണ് പോർച്ചുഗീസ് ടീം പരിശീലനം നടത്തുക.പോർച്ചുഗീസ് സമയം വൈകിട്ട് 5 മണിക്കാണ് താരങ്ങൾ ഇവിടേക്ക് എത്തിത്തുടങ്ങുക. അതായത് ഇന്ത്യൻ സമയം ഇന്ന് രാത്രി 10:30 ഓട് കൂടിയാണ് താരങ്ങൾ എത്തി തുടങ്ങുന്നത്.
വേൾഡ് കപ്പിന് മുന്നിൽ പോർച്ചുഗൽ ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ആഫ്രിക്കൻ വമ്പൻമാരായ നൈജീരിയയാണ് ഈ മത്സരത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ. നവംബർ പതിനേഴാം തീയതി രാത്രി ഇന്ത്യൻ സമയം 12:15 നാണ് ഈയൊരു മത്സരം നടക്കുക.ലിസ്ബണിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക.
The 🇵🇹 players will report for World Cup duty tomorrow at Cidade do Futebol. First training is at 17:00.
— PortugueseSoccer.com ⚽️ (@PsoccerCOM) November 13, 2022
The Seleção will play Nigeria on Thursday at 18:45 in Alvalade before departing to Qatar. pic.twitter.com/IM27v2Mw42
ഈ മത്സരം കളിച്ചതിനുശേഷമാണ് പോർച്ചുഗൽ ഖത്തറിലേക്ക് പോവുക. ഗ്രൂപ്പ് എച്ചിലാണ് ഇത്തവണ പോർച്ചുഗൽ ഇടം നേടിയിട്ടുള്ളത്.ഘാന,സൗത്ത് കൊറിയ,ഉറുഗ്വ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടം മറികടക്കുക എന്നുള്ളത് പോർച്ചുഗല്ലിനെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമുള്ള കാര്യമാവില്ല.
നവംബർ 24 ആം തീയതിയാണ് വേൾഡ് കപ്പിലെ ആദ്യ മത്സരം പോർച്ചുഗൽ കളിക്കുക.ഘാനയാണ് ആ മത്സരത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ. വളരെ ശക്തമായ ഒരു സ്‌ക്വാഡിനെ തന്നെ പരിശീലകനായ ഫെർണാണ്ടൊ സാൻഡോസ് പ്രഖ്യാപിച്ചിരുന്നു.