ഗോൾ മഴ പെയ്യിച്ച് അവസാന മത്സരം പൊളിച്ചടുക്കി പിഎസ്ജി!
ഖത്തർ വേൾഡ് കപ്പിന് മുന്നേയുള്ള അവസാന മത്സരം ഗോൾ മഴ പെയ്യിച്ച് കൊണ്ട് പൊളിച്ചടുക്കി പിഎസ്ജി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പിഎസ്ജി ഓക്സെറെയെ പരാജയപ്പെടുത്തിയത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഇറങ്ങിയ മത്സരത്തിൽ മറ്റു താരങ്ങളാണ് ഗോളുകളും അസിസ്റ്റുകളുമായി തിളങ്ങിയത്.
കാർലോസ് സോളർ,ഹ്യൂഗോ എകിറ്റികെ എന്നിവർ ഓരോ ഗോളുകളും ഓരോ അസിസ്റ്റുകളും വീതം നേടി.നുനോ മെന്റസ് രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് മത്സരത്തിൽ തിളങ്ങുകയും ചെയ്തു. നിലവിൽ പിഎസ്ജി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.15 മത്സരങ്ങളിൽ നിന്ന് 41 പോയിന്റാണ് പിഎസ്ജി സ്വന്തമാക്കിയിട്ടുള്ളത്.
മെസ്സി,നെയ്മർ,എംബപ്പേ എന്നിവർ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു.11ആം മിനുട്ടിൽ നുനോ മെന്റസിന്റെ അസിസ്റ്റിൽ നിന്നും കിലിയൻ എംബപ്പേയാണ് ഗോൾ നേടിയിട്ടുള്ളത്.51ആം മിനുട്ടിൽ മെന്റസിന്റെ അസിസ്റ്റിൽ നിന്ന് ഹെഡ്ഡറിലൂടെ സോളർ ഗോൾ കണ്ടെത്തി.57ആം മിനുട്ടിൽ സോളറുടെ അസിസ്റ്റിൽ നിന്ന് ഹക്കീമിയുടെ ഗോൾ പിറന്നു.
O QUE É ISSO? UM FILME? PSG AMASSANDO um adversário sem Neymar e Messi participando dos gols… 😧🇫🇷 AGORA É PAUSA PRA COPA! #Ligue1 pic.twitter.com/Rb3cEtubKS
— TNT Sports BR (@TNTSportsBR) November 13, 2022
പിന്നീട് 75ആം മിനുട്ടിൽ മെസ്സി,നെയ്മർ എന്നിവരെ പരിശീലകൻ പിൻവലിച്ചു.അർജന്റീന, ബ്രസീൽ ആരാധകർക്ക് ആശ്വാസം നൽകിയ ഒരു നിമിഷമായിരുന്നു ഇത്. എന്തെന്നാൽ രണ്ടുപേരും പരിക്കേൽക്കാതെ നല്ല രൂപത്തിൽ വേൾഡ് കപ്പിന് മുന്നേയുള്ള ക്ലബ്ബ് മത്സരങ്ങൾ അവസാനിപ്പിച്ചു എന്നുള്ള കാര്യത്തിലാണ് ഇവരുടെ ആരാധകർക്ക് ആശ്വാസം ഉണ്ടായിട്ടുള്ളത്.
81ആം മിനുട്ടിൽ എകിറ്റികെയുടെ അസിസ്റ്റിൽ റെനാറ്റൊ സാഞ്ചസ് ഗോൾ കണ്ടെത്തി.84ആം മിനുട്ടിൽ എകിറ്റിക്കെ ഗോൾ നേടിയതോടുകൂടി ക്ലബ്ബിന്റെ ഗോൾ പട്ടിക പൂർത്തിയാവുകയായിരുന്നു. ഇനി ഡിസംബർ 29 ആം തീയതിയാണ് പിഎസ്ജി അടുത്ത മത്സരം കളിക്കുക.