ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്തായത് നിരവധി സൂപ്പർ താരങ്ങൾ!

പതിവിൽ നിന്നും വ്യത്യസ്തമായ ഒരു വേൾഡ് കപ്പാണ് ഈ വർഷം ഇപ്പോൾ അരങ്ങേറുന്നത്. സാധാരണ ഒരു സീസൺ അവസാനിച്ചതിനുശേഷം ആയിരിക്കും വേൾഡ് കപ്പ് നടക്കുക. എന്നാൽ ഇക്കുറി സീസണിന്റെ മധ്യത്തിൽ വെച്ചാണ് വേൾഡ് കപ്പ് അരങ്ങേറുന്നത്.ഖത്തറിൽ ആയതിനാലാണ് ഇത്തരത്തിലുള്ള ഒരു മാറ്റം ഉണ്ടായിരിക്കുന്നത്.

അതുകൊണ്ടുതന്നെ നിരന്തരം ക്ലബ്ബ് മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനാൽ പല താരങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല ഒഫീഷ്യലായി കൊണ്ട് പല താരങ്ങളും വേൾഡ് കപ്പിൽ നിന്നും പുറത്താവുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ അർജന്റീനയുടെ സൂപ്പർതാരമായ ലോ സെൽസോക്ക് വേൾഡ് കപ്പ് നഷ്ടമാവും എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ബ്രസീലിനെ സംബന്ധിച്ചിടത്തോളം കൂട്ടിഞ്ഞോയെ അവർക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.

ഏതായാലും ഈ ഖത്തർ വേൾഡ് കപ്പിൽ പരിക്കു മൂലം പങ്കെടുക്കാൻ സാധിക്കാത്ത താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

1-എങ്കോളോ കാന്റെ (ഫ്രാൻസ് )
2-പോൾ പോഗ്ബ (ഫ്രാൻസ് )
3-ടിമോ വെർണർ (ജർമ്മനി )
4-കൂട്ടിഞ്ഞോ ( ബ്രസീൽ )
5-ജോർജിനോ വൈനാൾഡം (നെതർലാന്റ്സ് )
6-ജീസസ് കൊറോണാ (മെക്സിക്കോ )
7-ഡിയോഗോ ജോട്ട ( പോർച്ചുഗൽ )
8-പേഡ്രോ നെറ്റോ (പോർച്ചുഗൽ )
9-താരിഖ് തിസ്സോദലി (മൊറോക്കോ )
10-ബെൻ ചിൽവെൽ (ഇംഗ്ലണ്ട് )

ഈ 10 താരങ്ങൾക്കാണ് ഇപ്പോൾ പരിക്ക് മൂലം വേൾഡ് കപ്പ് നഷ്ടമായിട്ടുള്ളത്. അതേസമയം സംശയത്തിലുള്ള ഒരുപാട് താരങ്ങൾ ഇപ്പോഴുമുണ്ട്.പൗലോ ഡിബാല,ലുക്കാക്കു,കെയ്ൽ വാക്കർ തുടങ്ങിയവർ അത്തരത്തിലുള്ള താരങ്ങളാണ്. എന്നാൽ ഇവരെല്ലാം വേൾഡ് കപ്പിന് ലഭ്യമാകുമെന്ന് തന്നെയാണ് അവരുടെ ദേശീയ ടീമുകൾ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *