ലക്ഷ്യം കിരീടം മാത്രം,സ്കലോണിയും സംഘവും ഖത്തറിൽ എത്തി!
വരുന്ന ഖത്തർ വേൾഡ് കപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാ ദേശീയ ടീമുകളും തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ബ്രസീൽ തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചത്. അതേസമയം അർജന്റീന തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപനത്തിനുള്ള ഒരുക്കത്തിലാണ്.
അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഇന്നലെ ഖത്തറിൽ എത്തിച്ചേർന്നിട്ടുണ്ട്.മാത്രമല്ല അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ടായ ക്ലോഡിയോ ടാപ്പിയയും ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. കൂടാതെ ഗോൾകീപ്പർ ഫ്രാങ്കോ അർമാനിയും ഇപ്പോൾ ഖത്തറിൽ എത്തിച്ചേർന്നിട്ടുണ്ട്.
Argentina national team coach Lionel Scaloni, the coaching staff and Franco Armani have landed in Qatar. The 2022 World Cup fever is getting higher. 🇦🇷 pic.twitter.com/yeTwEmD8bv
— Roy Nemer (@RoyNemer) November 8, 2022
മാത്രമല്ല സ്കലോണിക്കൊപ്പം കോച്ചിംഗ് സ്റ്റാഫുകളും ഇപ്പോൾ അറേബ്യൻ മണ്ണിൽ കാലുകുത്തിയിട്ടുണ്ട് എന്നുള്ളതാണ്. ഫീൽഡ് അസിസ്റ്റന്റുമാരായ റോബർട്ടോ അയാള,വാൾട്ടർ സാമുവൽ എന്നിവരാണ് സ്കലോണിക്കൊപ്പം എത്തിയിട്ടുള്ളത്. ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർക്ക് സ്വാഗതം എന്നുള്ള ബോർഡ് ഇവരെ വരവേറ്റുകൊണ്ട് അവിടെ സ്ഥാപിച്ചിരുന്നു.
അർജന്റീന ഇതുവരെ തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. പതിനാലാം തീയതി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല പതിനാലാം തീയതി തന്നെ അബൂദാബിയിലേക്ക് അർജന്റീന പറക്കുന്നുണ്ട്. പതിനാറാം തീയതി UAE ക്കെതിരെ അർജന്റീന ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഇതിനു വേണ്ടിയാണ് UAE യിൽ എത്തുക. ലയണൽ മെസ്സി പതിനാലാം തീയതി ടീമിനൊപ്പം ജോയിൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും ഇത്തവണ ആരാധകർ വലിയ പ്രതീക്ഷകളാണ് അർജന്റീനയിൽ വെച്ചുപുലർത്തുന്നത്.