അർജന്റീനക്ക് സന്തോഷവാർത്ത, സൂപ്പർ താരം തിരിച്ചെത്തി!

ഖത്തർ വേൾഡ് കപ്പിന് ഒരുങ്ങുന്ന ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനക്ക് ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിക്കുന്ന കാര്യം സൂപ്പർ താരങ്ങളുടെ പരിക്കുകളാണ്.ഒരുപാട് താരങ്ങൾക്ക് ഇവിടെ പരിക്കേറ്റിരുന്നു. അതിൽ പെട്ട ഒരു താരമായിരുന്നു യുവന്റസിന്റെ എയ്ഞ്ചൽ ഡി മരിയ.

എന്നാൽ ഡി മരിയയുടെ കാര്യത്തിൽ ഒരു സന്തോഷവാർത്ത അർജന്റീന ആരാധകരെ തേടി എത്തിയിട്ടുണ്ട്. അതായത് ഇന്ന് നടക്കുന്ന മത്സരത്തിൽ ഡി മരിയ യുവന്റസിന് വേണ്ടി തിരിച്ചെത്തും എന്നുള്ളതാണ്. ഇക്കാര്യം യുവന്റസിന്റെ പരിശീലകനായ മാസ്സിമിലിയാനോ അല്ലെഗ്രി തന്നെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

മസിൽ ഇഞ്ചുറിയാണ് ഡി മരിയയെ അലട്ടിയിരുന്നത്.യുവന്റസിന്റെ കഴിഞ്ഞ അഞ്ച് മത്സരങ്ങൾ ഇദ്ദേഹത്തിന് നഷ്ടമായിരുന്നു. പക്ഷേ ഇപ്പോൾ താരം തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. അതേസമയം മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടാവുമോ അതല്ലെങ്കിൽ പകരക്കാരനായി ഇറങ്ങുമോ എന്നുള്ള കാര്യത്തിൽ അല്ലെഗ്രി സ്ഥിരീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.

മറ്റൊരുതാരമായ ബ്രമറും പരിക്കിൽ നിന്നും മുക്തനായ കാര്യം യുവന്റസിന്റെ പരിശീലകൻ അറിയിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15നാണ് ഈയൊരു മത്സരം അരങ്ങേറുക. സ്വന്തം മൈതാനത്ത് വെച്ചാണ് യുവന്റസ് ഇന്റർ മിലാനെ നേരിടുക. നിലവിൽ ഇന്റർ മിലാൻ ആറാം സ്ഥാനത്തും യുവന്റസ് എട്ടാം സ്ഥാനത്തുമാണ്.

അതേസമയം കേവലം 4 മത്സരങ്ങൾ മാത്രമാണ് ലീഗിൽ ഡി മരിയക്ക് കളിക്കാൻ സാധിച്ചിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് താരം ലീഗിൽ നേടിയിട്ടുള്ളത്.എന്നാൽ ചാമ്പ്യൻസ് ലീഗിലെ ഒരു മത്സരത്തിൽ ഹാട്രിക് അസിസ്റ്റ് കരസ്ഥമാക്കാൻ ഡി മരിയക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *