മെസ്സി ഡിഫൻഡർമാരെ കബളിപ്പിക്കാനുപയോഗിക്കുന്ന രീതി വിശദീകരിച്ച് തിയറി ഹെൻറി!
ഈ സീസണിൽ മാസ്മരിക പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.പിഎസ്ജിക്ക് വേണ്ടി മെസ്സി ഈ സീസണിൽ 12 ഗോളുകളും 13 അസിസ്റ്റുകളും പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് അവസാന കുറച്ചു മത്സരങ്ങളിൽ മെസ്സി കൂടുതൽ മികവോടെ കളിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.9 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്ന് മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
ഏതായാലും ലയണൽ മെസ്സിയെ കുറിച്ച് ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് മെസ്സി ഡിഫൻഡർമാരെ കബളിപ്പിക്കാൻ ഉപയോഗിക്കുന്ന രീതിയാണ് ഇദ്ദേഹം വിശദീകരിച്ചിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ മെസ്സി അധികം താൽപര്യമില്ലാത്തവനായി കാണുമെന്നും എന്നാൽ പിന്നീട് പെട്ടെന്ന് തന്നെ മെസ്സി തന്റെ വേഗത പുറത്തെടുക്കുമെന്നുമാണ് ഹെൻറി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഡൈലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Thierry Henry:
— Lionel Messi Brasil (@MessiLeoBrasil) October 30, 2022
“A maioria dos zagueiros fica confuso porque Lionel Messi sempre parece menos interessado no início dos jogos, então ele simplesmente muda o ritmo. Eu joguei com ele por alguns anos e nessa temporada, Lionel Messi está em uma forma assustadora. ” pic.twitter.com/en9BdfWiXY
” ലയണൽ മെസ്സിക്കെതിരെ ഭൂരിഭാഗം ഡിഫൻഡർമാരും കൺഫ്യൂഷനിൽ ആവാറുണ്ട്.കാരണം ലയണൽ മെസ്സി മത്സരത്തിന്റെ തുടക്കത്തിൽ അത്ര ഇൻട്രസ്റ്റ് ഇല്ലാതെയാണ് നിലകൊള്ളുക. എന്നാൽ പിന്നീട് അദ്ദേഹം മത്സരത്തിന്റെ ഗതി തന്നെ മാറ്റും. തന്റെ വേഗത അദ്ദേഹം പുറത്തെടുക്കും.ഞാൻ കുറച്ചു വർഷങ്ങൾ മെസ്സിക്കൊപ്പം കളിച്ചിട്ടുണ്ട്. എതിരാളികളെ സംബന്ധിച്ചിടത്തോളം വളരെ ഭയാനകമായ രൂപത്തിലാണ് മെസ്സി ഈ സീസണിൽ കളിച്ചുകൊണ്ടിരിക്കുന്നത് ” ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിനങ്ങളാണ് ഇപ്പോൾ വന്ന ചേർന്നുകൊണ്ടിരിക്കുന്നത്. തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് ഖത്തറിലേത് എന്നുള്ളത് മെസ്സി തുറന്നു പറഞ്ഞിരുന്നു. വേൾഡ് കപ്പ് അടക്കും തോറും മെസ്സിയുടെ മികവ് വർദ്ധിക്കുന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.