MNM ഉണ്ടായിട്ടൊന്നും കാര്യമില്ല,അവരുടെയൊപ്പം ദൈവമില്ലല്ലോ? പിഎസ്ജിയെ കുറിച്ച് സ്ലാട്ടൻ!

41ആം വയസ്സിലും ഫുട്ബോൾ ലോകത്ത് സജീവമായ ഒരു സൂപ്പർതാരമാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. നിലവിൽ ഇറ്റാലിയൻ വമ്പൻമാരായ AC മിലാന്റെ താരമാണ് ഇദ്ദേഹം. മുമ്പ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടി ഇദ്ദേഹം കളിച്ചിരുന്നു.2012 മുതൽ 2016 വരെ 4 വർഷക്കാലമാണ് സ്ലാട്ടൻ പിഎസ്ജിക്ക് വേണ്ടി കളിച്ചിരുന്നത്.122 മത്സരങ്ങളിൽ നിന്ന് 113 ഗോളുകൾ ഈ കാലയളവിൽ നേടാനും സ്ലാട്ടന് കഴിഞ്ഞിട്ടുണ്ട്.

ഏതായാലും സ്ലാട്ടൻ ഇപ്പോൾ തന്റെ മുൻ ക്ലബ്ബായ പിഎസ്ജിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. മെസ്സിയും നെയ്മറും എംബപ്പേയുമൊന്നും അവർക്ക് ഉണ്ടായിട്ട് കാര്യമില്ലല്ലോ അവരുടെ ഒപ്പം ദൈവമായ താൻ ഇല്ലല്ലോ എന്നതാണ് സ്ലാട്ടൻ തന്റേതായ ശൈലിയിൽ ചോദിച്ചിട്ടുള്ളത്.കനാൽ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഫ്രാൻസ് വിട്ടതിനുശേഷം എല്ലാം താഴോട്ടാണ് പോയിട്ടുള്ളത്.ഇനി ഫ്രാൻസിനെ കുറിച്ച് അധികം സംസാരിക്കാൻ ഒന്നുമില്ല.എന്നെ ഇപ്പോൾ ഫ്രാൻസിന് ആവശ്യമുണ്ട്.പക്ഷേ എനിക്ക് ഫ്രാൻസിനെ ആവശ്യമില്ല.അവർക്ക് കിലിയൻ എംബപ്പേയും നെയ്മറും മെസ്സിയുമൊന്നും ഉണ്ടായിട്ട് കാര്യമില്ല.അത് അവരെ സഹായിക്കില്ല. കാരണം അവരുടെ ഒപ്പം ദൈവം ഇല്ലല്ലോ ” സ്ലാട്ടൻ പറഞ്ഞു.

പിഎസ്ജിയെയാണ് സ്ലാട്ടൻ ഫ്രാൻസ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. നിലവിൽ പരിക്കു മൂലം കളത്തിന് പുറത്താണ് സ്ലാട്ടൻ ഉള്ളത്.ഈ സീസണിൽ സിരി എയിൽ ഒരൊറ്റ മത്സരം കളിക്കാൻ പോലും സ്ലാട്ടന് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *