മെസ്സിയുടെ തകർപ്പൻ ഫോം,കാരണം വിലയിരുത്തി മുൻ പിഎസ്ജി താരം!
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു. ഇതോടെ ഈ സീസണിൽ ആകെ പിഎസ്ജിക്ക് വേണ്ടി 11 ഗോളുകളും 12 അസിസ്റ്റുകളും പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ നിന്നും തീർത്തും വ്യത്യസ്തനായ മെസ്സിയെയാണ് നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
ഏതായാലും ലയണൽ മെസ്സിയുടെ ഈ തകർപ്പൻ ഫോമിന്റെ ചില കാരണങ്ങൾ മുൻ പിഎസ്ജി താരമായിരുന്ന ഹവിയർ പാസ്റ്റോറെ വിശദീകരിച്ചിട്ടുണ്ട്. താൻ പ്രധാനപ്പെട്ടതാണ് എന്ന് തോന്നാൻ മെസ്സിക്ക് സമയം ആവശ്യമായിരുന്നുവെന്നും മെസ്സി അദ്ദേഹത്തിന്റെ സ്ഥലം കണ്ടെത്തി എന്നുമാണ് പാസ്‌റ്റോറെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Former PSG Star Reveals Why Messi Is Having Great Year Two in Paris https://t.co/DVMybtSEyn
— PSG Talk (@PSGTalk) October 26, 2022
” ലയണൽ മെസ്സി ഇപ്പോൾ എല്ലാ ആരാധകർക്കും സന്തോഷം പകർന്നു നൽകുന്നു.നെയ്മർ,എംബപ്പേ എന്നിവരുമായുള്ള അദ്ദേഹത്തിന്റെ കോമ്പിനേഷൻ ഇപ്പോൾ അത്ഭുതകരമാണ്.താൻ ഇംപോർട്ടന്റാണ് എന്ന് തോന്നാൻ വേണ്ടി അദ്ദേഹത്തിന് സമയം ആവശ്യമുണ്ടായിരുന്നു. മാത്രമല്ല ക്ലബ്ബുമായി അഡാപ്റ്റാവാനും മെസ്സിക്ക് സമയം വേണമായിരുന്നു. ഇപ്പോൾ നമ്മൾ മെസ്സിയുടെ 100% ക്വാളിറ്റികളെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. മെസ്സി അദ്ദേഹത്തിന്റെ സ്ഥലം കണ്ടെത്തി.ഈ സീസൺ മുഴുവനും മെസ്സി ഇങ്ങനെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ എപ്പോഴും ഒരു പിഎസ്ജി ആരാധകനായി കൊണ്ട് തുടരും. മെസ്സിയെ ഈ ലെവലിൽ കാണുന്നതിൽ ഞാൻ വളരെയധികം ഹാപ്പിയാണ് ” ഇതാണ് പാസ്റ്റോറെ പറഞ്ഞിട്ടുള്ളത്.
അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് പാസ്റ്റോറെ.2011 മുതൽ 2018 വരെ ദീർഘകാലം പിഎസ്ജിക്ക് വേണ്ടി പന്ത് തട്ടാൻ അദ്ദേഹത്തിന് സാധിച്ചു.