ഏഴടിച്ച് കരുത്ത് കാട്ടി പിഎസ്ജി, സീസണിലെ ആദ്യ തോൽവി വഴങ്ങി റയൽ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് തകർപ്പൻ വിജയം. രണ്ടിനെതിരെ 7 ഗോളുകൾക്കാണ് പിഎസ്ജി ഇസ്രായേലി ക്ലബ്ബായ മക്കാബി ഹൈഫയെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും വീതം നേടിയ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമാണ് പിഎസ്ജിക്ക് വേണ്ടി തിളങ്ങിയത്.ഇതോടെ പിഎസ്ജി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.
19,44 മിനുട്ടുകളിലാണ് ലയണൽ മെസ്സി ഗോളുകൾ നേടിയത്.മാത്രമല്ല നെയ്മർ ജൂനിയർ,കാർലോസ് സോളർ എന്നിവർ നേടിയ ഗോളുകൾക്ക് മെസ്സി അസിസ്റ്റ് നൽകുകയും ചെയ്തു. അതേസമയം 32,64 മിനുട്ടുകളിലാണ് എംബപ്പേ ഗോളുകൾ നേടിയത്.മാത്രമല്ല മെസ്സി നേടിയ 2 ഗോളുകൾക്കും അസിസ്റ്റ് നൽകിയത് എംബപ്പേയായിരുന്നു. ഒരു ഗോൾ സെൽഫ് ഗോൾ ആയിരുന്നപ്പോൾ മക്കാബിയുടെ രണ്ട് ഗോളുകളും സെക്കാണ് നേടിയിട്ടുള്ളത്. ഇനി യുവന്റസിനെതിരെയാണ് പിഎസ്ജി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കളിക്കുക.
It is over! @PSG_English wins 7-2 in beautiful @ChampionsLeague night! ❤️💙#PSGMAC #UCL pic.twitter.com/kv81aGRPXO
— Paris Saint-Germain (@PSG_English) October 25, 2022
അതേസമയം ചാമ്പ്യൻസ് ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് പരാജയം അറിയേണ്ടിവന്നു.ഈ സീസണിലെ ആദ്യ പരാജയമാണ് ഇപ്പോൾ റയൽ മാഡ്രിഡ് വഴങ്ങുന്നത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജർമൻ ക്ലബ്ബായ ആർബി ലീപ്സിഗ് റയലിനെ പരാജയപ്പെടുത്തിയത്.ബെൻസിമ,മോഡ്രിച്ച്,ഫെഡേ വാൽവെർദെ, എന്നിവരുടെ അഭാവം റയലിനെ തിരിച്ചടി ആവുകയായിരുന്നു.
ഗാർഡിയോൾ,എങ്കുങ്കു,വെർണർ എന്നിവരാണ് ലീപ്സിഗിന്റെ ഗോളുകൾ നേടിയത്.വിനീഷ്യസ്,റോഡ്രിഗോ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്.10 പോയിന്റ് ഉള്ള റയൽ തന്നെയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. 9 പോയിന്റ് ഉള്ള ലീപ്സിഗ് ഇപ്പോൾ ഗ്രൂപ്പിൽ റയലിന്റെ തൊട്ടു പിറകിലുണ്ട്.