പെനാൽറ്റി തടഞ്ഞ് ഹീറോയായി ആലിസൺ, അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കില്ലെന്ന് താരം!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ലിവർപൂളിന് വിജയം നേടാൻ സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 22ആം മിനിറ്റിൽ ഡാർവിൻ നുനസ് നേടിയ ഗോളാണ് ലിവർപൂളിന് വിജയം നേടിക്കൊടുത്തത്.നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്.
മത്സരത്തിൽ ഒരു പെനാൽറ്റി ലിവർപൂളിന് വഴങ്ങേണ്ടി വന്നിരുന്നു. എന്നാൽ ആ പെനാൽറ്റി തടഞ്ഞുകൊണ്ട് ആലിസൺ ഹീറോയാവുകയായിരുന്നു. വളരെയധികം സന്തോഷമുണ്ട് എന്നാണ് മത്സരശേഷം ഇതിനെക്കുറിച്ച് ആലിസൺ പറഞ്ഞത്. എന്നാൽ പെനാൽറ്റി തടഞ്ഞതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആലിസൺ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Your @Carlsberg Player of the Match 👍
— Liverpool FC (@LFC) October 19, 2022
Well in, @Alissonbecker 😍 pic.twitter.com/x1tXZiJIiJ
” എനിക്ക് വളരെയധികം സന്തോഷമുണ്ട്. കാരണം ഓരോ ദിവസവും ഞങ്ങൾ വളരെയധികം ഹാർഡ് വർക്ക് ചെയ്യാറുണ്ട്. ചില സമയങ്ങളിൽ കാര്യങ്ങൾ ഞങ്ങൾ ഉദ്ദേശിച്ചത് പോലെ സംഭവിക്കാറില്ല. പക്ഷേ കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ നല്ല രൂപത്തിൽ മുന്നോട്ടുപോകുന്നുണ്ട്. പെനാൽറ്റി തടഞ്ഞതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.പക്ഷേ അതൊരു നല്ലൊരു സേവ് ആയിരുന്നു എന്ന് ഞാൻ കരുതുന്നു. ഫുട്ബോളിൽ എല്ലാവരും എല്ലാത്തിനെക്കുറിച്ചും പഠിക്കും.സ്ട്രൈക്കർമാർ ഗോൾകീപ്പർമാരെ കുറിച്ച് പഠിക്കും. ഗോൾകീപ്പർമാർ സ്ട്രൈക്കർമാരെ കുറിച്ചും പെനാൽറ്റി ടെക്കേഴ്സിനെ കുറിച്ചും പഠിക്കും. ഞാൻ എന്തൊക്കെയാണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല ” ആലിസൺ പറഞ്ഞു.
Clean sheet ✅
— Liverpool FC (@LFC) October 19, 2022
Penalty save ✅@Alissonbecker shared his delight after tonight's victory over West Ham. 🧤
സീസണിന്റെ തുടക്കത്തിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഒരു ക്ലബ്ബാണ് ലിവർപൂൾ. എന്നാൽ അവസാനമായി മൂന്ന് മത്സരങ്ങളിൽ വിജയിക്കാൻ സാധിച്ചത് ലിവർപൂളിന് ആശ്വാസം നൽകുന്ന കാര്യമാണ്.

