മെസ്സി വേൾഡ് കപ്പ് ഉയർത്തുന്നത് കാണാൻ സാധിച്ചാൽ ഞങ്ങൾ ഓർഗനൈസേഴ്സിന് സ്പെഷ്യലായിട്ടുള്ള ഒരു കാര്യമായിരിക്കും:ഖത്തർ സെക്രട്ടറി ജനറൽ!

വരുന്ന ഖത്തർ വേൾഡ് കപ്പിന് അധികം കാത്തിരിക്കേണ്ട ആവശ്യമൊന്നുമില്ല. അടുത്ത മാസമാണ് വേൾഡ് കപ്പിന് വിസിൽ മുഴങ്ങുക.ഇത്തവണത്തെ കിരീടം ഫേവറേറ്റുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ടീമാണ് അർജന്റീന. ലയണൽ മെസ്സിയുടെ നായകത്വത്തിൽ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ അർജന്റീന പുറത്തെടുക്കുന്നത്.

ഏതായാലും ഖത്തർ വേൾഡ് കപ്പ് ഡെലിവറി ആൻഡ് ലെഗസി കമ്മിറ്റി ജനറൽ സെക്രട്ടറിയായ ഹസൻ അൽ തവാദി ഇപ്പോൾ മെസ്സിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് മെസ്സി വേൾഡ് കപ്പ് ഉയർത്തുന്നത് കാണാൻ സാധിച്ചാൽ ഞങ്ങൾ ഓർഗനൈസേഴ്സിന് അത് സ്പെഷ്യലായിട്ടുള്ള ഒരു കാര്യമായിരിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വാക്കുകളെ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇത് ഒരുപക്ഷേ ലയണൽ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും. അതുകൊണ്ടുതന്നെ അദ്ദേഹം വേൾഡ് കപ്പ് കിരീടം ഉയർത്തുന്നത് കാണാൻ സാധിച്ചാൽ ഞങ്ങൾ ഓർഗനൈസേഴ്സിന് അതൊരു വലിയ പ്രത്യേകതയുള്ള ഒരു കാര്യമായിരിക്കും. അർജന്റീനയും ഖത്തറും മുന്നേറുകയാണെങ്കിൽ അവർക്ക് പരസ്പരം ക്വർട്ടർ ഫൈനലിൽ ഏറ്റുമുട്ടാനുള്ള അവസരമുണ്ട്.നിലവിൽ അർജന്റീന അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ അവർ കിരീട ഫേവറൈറ്റുകളിൽ ഒന്നാണ്. ഇവിടെ ഖത്തറിൽ അർജന്റീന ഒരുപാട് ആരാധകരുണ്ട്.ഖത്തർ കഴിഞ്ഞാൽ പലരുടെയും സെക്കൻഡ് ടീം ഇവിടെ അർജന്റീനയാണ് ” സെക്രട്ടറി ജനറൽ പറഞ്ഞു.

ഖത്തർ വേൾഡ് കപ്പിൽ ഗ്രൂപ്പ് സിയിലാണ് അർജന്റീന ഇടം നേടിയിരിക്കുന്നത്. സൗദി അറേബ്യ,പോളണ്ട്, മെക്സിക്കോ എന്നിവരാണ് അർജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *