വീണ്ടും ഇരട്ട ഗോളുകൾ, പുതിയ നേട്ടം കുറിച്ച് മെസ്സി!
ഇന്ന് നടന്ന ജമൈക്കക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ വിജയം തുടരാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. അർജന്റീനയുടെ ആദ്യ ഗോൾ സിറ്റി സൂപ്പർ താരം ഹൂലിയൻ ആൽവരസായിരുന്നു നേടിയിരുന്നത്. പിന്നീട് ലയണൽ മെസ്സി സബ്ബായി ഇറങ്ങിക്കൊണ്ട് രണ്ട് ഗോളുകൾ കൂടി നേടുകയായിരുന്നു.
ഈ ഗോളുകളോട് കൂടി അർജന്റീനക്ക് വേണ്ടി ആകെ 90 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. ഇതോടെ മെസ്സി ഒരു പുതിയ നേട്ടം കുറിച്ചിട്ടുണ്ട്. അതായത് ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനം ഇപ്പോൾ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. മലേഷ്യയുടെ ഇതിഹാസതാരമായിരുന്ന ദഹാരിയെയാണ് മെസ്സി ഇക്കാര്യത്തിൽ പിന്തള്ളിയത്.
#Messi, alcanzó otro increíble hito ante Jamaica
— TyC Sports (@TyCSports) September 28, 2022
Los dos goles de la Pulga ante los centroamericanos lo metieron en el podio de máximos goleadores de selecciones de todos los tiempos. 👇https://t.co/ZmR3H9atID
1973 മുതൽ 1985 വരെ മലേഷ്യയ്ക്കുവേണ്ടി കളിച്ച മുക്താർ ദഹാരി ആകെ 89 ഗോളുകളായിരുന്നു നേടിയിരുന്നത്.ഇതാണ് ഇപ്പോൾ മെസ്സി മറികടന്നത്. ഇനി രണ്ടാം സ്ഥാനത്ത് ഇറാൻ ഇതിഹാസമായ അലി ദെയിയാണ്.109 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 117 ഗോളുകളുമായി ബഹുദൂരം മുന്നിലാണ്.
അർജന്റീനക്ക് വേണ്ടി ഇപ്പോൾ അത്ഭുതകരമായ പ്രകടനമാണ് മെസ്സി നടത്തുന്നത്. അവസാനത്തെ മൂന്നു മത്സരങ്ങളിൽ നിന്ന് അർജന്റീനക്ക് വേണ്ടി മെസ്സി 9 ഗോളുകളാണ് നേടിയിട്ടുള്ളത്. ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി ആകെ 10 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ഒക്ടോബർ ഒന്നാം തീയതി ക്ലബ്ബിനു വേണ്ടിയാണ് മെസ്സി കളത്തിൽ ഇറങ്ങുക