ചെക്കിനെ ഗോളിൽ മുക്കി പോർച്ചുഗൽ,സ്പെയിനിന് അടിതെറ്റി!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗലിന് തകർപ്പൻ വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്.രണ്ട് ഗോളുകൾ നേടിയ ഡിയോഗോ ഡാലോട്ടാണ് മത്സരത്തിൽ ഹീറോയായത്.ബ്രൂണോ ഫെർണാണ്ടസ്,ജോട്ട എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത് എത്താനും പോർച്ചുഗല്ലിന് സാധിച്ചു.
സൂപ്പർതാരം റൊണാൾഡോ ഉൾപ്പെടെയുള്ള വമ്പൻ താരനിരയാണ് കളത്തിലേക്ക് ഇറങ്ങിയത്.33ആം മിനുട്ടിൽ ലിയാവോയുടെ അസിസ്റ്റിൽ നിന്ന് ഡാലോട്ട് ഗോൾ നേടുകയായിരുന്നു. പിന്നീട് ആദ്യ പകുതിയുടെ അവസാനത്തിൽ റൂയിയുടെ അസിസ്റ്റിൽനിന്ന് ബ്രൂണോ ഗോൾ നേടി. ഉടൻ ചെക്കിന് ലഭിച്ച പെനാൽറ്റി ഷിക്ക് പാഴാക്കുകയായിരുന്നു.
Noites como esta. 🌙😌👌 #VesteABandeira
— Portugal (@selecaoportugal) September 24, 2022
Nights like this. 🌙😌👌#WearTheFlag pic.twitter.com/9HzZ13Ruhp
52ആം മിനുട്ടിൽ ബ്രൂണോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡാലോട്ട് തന്റെ രണ്ടാം ഗോൾ നേടിയത്.82ആം മിനുട്ടിൽ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നും ജോട്ട കൂടി ഗോൾ കണ്ടെത്തിയോടെ ഗോൾ പട്ടിക പൂർണമാവുകയായിരുന്നു. നിലവിൽ പത്ത് പോയിന്റ് ഉള്ള പോർച്ചുഗല്ലാണ് ഒന്നാം സ്ഥാനത്ത്.
അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ തോൽവി ഏറ്റു വാങ്ങിയതാണ് സ്പയിനിന് ഒന്നാം സ്ഥാനം നഷ്ടമാവാൻ കാരണം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്പെയിൻ സ്വിറ്റ്സർലാന്റിനോട് പരാജയപ്പെട്ടത്.ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ അകാൻഞ്ചിയാണ് സ്വിസിന് വിജയം സമ്മാനിച്ചത്.സ്പയിനിന്റെ ഏക ഗോൾ ആൽബയാണ് നേടിയത്.8 പോയിന്റുള്ള സ്പെയിൻ നിലവിൽ രണ്ടാം സ്ഥാനത്താണ്.